ഡോ.കെ.എൻ.പണിക്കർക്ക്
സോഷ്യൽ സയന്റിസ്റ്റ് അവാർഡ്
Historian K N Panikkar will be presented the ‘Social scientist award 2014’ instituted by the Society for Social Science Research.The award is in recognition to those who conduct international-level research in social sciences.Poet Sugathakumari will present the award at a function to be held in the Fourth Estate hall of the Press Club on January 9 at 10.30 am.
Sugathakumari will also open the one-day national seminar on ‘Viewing society from the social science perspective’.Kerala University pro-Vice-Chancellor J Prabhash will deliver the keynote address on ‘Politics of problems’.Sasikumar (Asian College of Journalism), Dr Irudayarajan (CDS), Prof Ninan Koshy and Dr Bineetha V Thampi will present papers.
സൊസൈറ്റി
ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ സോഷ്യൽ
സയന്റിസ്റ്റ് -2014 ബഹുമതിക്ക് പ്രശസ്ത
ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ.എൻ.
പണിക്കർ അർഹനായി. സാമൂഹ്യ
ശാസ്ത്രത്തിലെ ഏതെങ്കിലും വിഭാഗത്തിൽ
അന്താരാഷ്ട്രനിലവാരം പുലർത്തുന്ന
സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക്
ഇക്കൊല്ലം മുതൽ
ഏർപ്പെടുത്തിയ ബഹുമതിക്കാണ്
ഡോ. പണിക്കർ
അർഹനായത്. ജനുവരി
9 ന് രാവിലെ 10.30 ന്
തിരുവനന്തപുരത്ത് പ്രസ് ക്ലബിൽ
നടക്കുന്ന ചടങ്ങിൽ കവയിത്രി
സുഗതകുമാരി പുരസ്‌കാരം സമ്മാനിക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന ഏകദിന ദേശീയ
സെമിനാർ സുഗതകുമാരി
ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല മുൻ പ്രോ- വൈസ് ചാൻസിലർ ഡോ.ജെ. പ്രഭാഷ്
'പ്രശ്‌നങ്ങളുടെ
രാഷ്ട്രീയ' ത്തെ കുറിച്ച് മുഖ്യപ്രഭാഷണം
നടത്തും. ശശികുമാർ (ഏഷ്യൻ കോളേജ്
ഓഫ് ജേർണലിസം,
ചെന്നൈ), ഡോ. ഇരുദയരാജൻ (സി.ഡി.എസ്.
തിരുവനന്തപുരം), പ്രൊഫ. നൈനാൻ കോശി (വിദേശ കാര്യ
വിദഗ്ദൻ), ഡോ.
ബിനീത വി. തമ്പി
(ഐ.ഐ.റ്റി,
മദ്രാസ്) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
എം.ജി. രാധാകൃഷ്ണൻ (ഇന്ത്യാടുഡേ),
സി. ഗൗരീദാസൻ
നായർ (ദ ഹിന്ദു), ഡോ. എ.വി. ജോസ്
(സി.ഡി.എസ്.),
ഡോ. അച്ചുത്ശങ്കർ
എസ്. നായർ (കേരള സർവകലാശാല)
എന്നിവർ വിവിധ
സെഷനുകൾ നിയന്ത്രിക്കും.
സമാപന സമ്മേളനത്തിൽ ഡോ. ജി. ഗോപകുമാർ പ്രസംഗിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment