Pages

Thursday, January 30, 2014

SUBSIDISED LPG CYLINDER QUOTA HIKED TO 12

സബ്‌സിഡി സിലിണ്ടറുകളുടെ
എണ്ണം 12 ആക്കി
The Cabinet on Thursday ,30th January,2014 ,approved raising the quota of subsidised LPG to 12 cylinders annually from nine and put on hold linking the Aadhaar platform to the subsidy scheme.
          സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കി ഉയര്‍ത്തി. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം 5000 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും സബ്‌സീഡിക്കായി ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്തുന്ന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഡല്‍ഹി എ.ഐ.സി.സി സമ്മേളനത്തില്‍ പ്രസംഗിക്കവേ സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തണമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടന്ന് തീരുമാനമെടുത്തത്. അന്നു തന്നെ ഇക്കാര്യം പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രഖ്യാപിച്ചിരുന്നു.
               സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടര്‍ പരിമിതപ്പെടുത്തിയതിനെതിരെ പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ


No comments: