Pages

Sunday, January 26, 2014

വി. ഗീവറുഗീസ് സഹദാ (St. George the Martyr)

വി. ഗീവറുഗീസ് സഹദാ
(St. George the Martyr)

ഏവര്ക്കും വളരെ സുപരിചിതനായ ഒരു വിശുധനാണ് ഗീവറുഗീസ്. കേരളത്തില്ധാരാളം പള്ളികള്അദ്ദേഹത്തിന്റെ നാമത്തില്സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൊപ്റ്റിക് സഭരക്തസാക്ഷികളുടെ രാജകുമാരന്‍” എന്നും ഗ്രീക്ക് സഭമഹാനായ രക്തസാക്ഷിഎന്നും ഇദ്ദേഹത്തെ വിളിച്ചു ബഹുമാനിക്കുന്നു. കര്ത്താവിനു വേണ്ടി രക്തസാക്ഷിയായി തീര്ന്ന ഗീവര്ഗീസിന്റെ ലഘുജീവചരിത്രം ആണ് ഇവിടെ കുറിക്കുന്നത്. Bollandists Danile Paperbroch, Jean Bolland, Godfrey Henschen മുതലായവര്പതിനേഴാം നൂറ്റാണ്ടില്നടത്തിയ ആധികാരിക പഠനം വി. ഗീവറുഗീസിന്റെ ചരിത്രപരതയെ അനാവരണം ചെയ്യുന്നതാണ്.

പാലസ്തീനിലെ ഗ്രീക്ക് ക്രിസ്തീയ പ്രഭുകുടുംബത്തിലാണ് ഗീവറുഗീസ് ജനിക്കുന്നത്. ജനന കാലഘട്ടം AD 275 നും 285 നും ഇടയിലാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് കപ്പദൊക്ക്യയില്നിന്നും മാതാവ് പലസ്തീനിലെ ലിദ്ദ എന്ന സ്ഥലത്തുനിന്നും ആയിരുന്നു. ക്രിസ്തീയ കുടുംബത്തില ജനിച്ചതുകൊണ്ടു തീവ്ര വിശ്വാസത്തിലും ഭക്തിയിലും ഗീവറുഗീസ് ചെറുപ്പം മുതലേ വളര്ന്നു വന്നു. ഗ്രീക്കില്അദ്ദേഹത്തിന്റെ പേരിന്റെ ശെരിയായ രൂപംഗീഒര്ഗിയോസ്’ (Georgios) എന്നാണു. ‘നിലത്തു ജോലി ചെയ്യുന്നവന്‍’ (കൃഷിക്കാരന്‍) എന്നാണു അതിന്റെ അര്ഥം. പതിനാലു വയസ്സുള്ളപ്പോള്തന്റെ പിതാവിനെയും ഏതാനും വര്ഷങ്ങള്ക്ക് ശേഷം മാതാവിനെയും ഗീവറുഗീസിന് നഷ്ട്ടപ്പെട്ടു.അനാഥനായ ഗീവറുഗീസ് നിക്കൊമെദ്യ എന്ന നഗരത്തിലേക്ക് ചേക്കേറി ഡയൊക്ലീഷന്ചക്രവര്ത്തിയുടെ കീഴില്ഒരു പടയാളിയായി സേവനം ചെയ്തു. വെറും ഇരുപതു വയസ്സുള്ളപ്പോള്അദ്ദേഹത്തിന് ചക്രവര്ത്തിയുടെ അംഗരക്ഷകനായി സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ സ്ഥാനമാനങ്ങള്വഹിക്കുമ്പോഴും ക്രിസ്തുവിനെക്കുറിച്ചു 
മറ്റുള്ളവരോട് സുവിശേഷിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

AD 302 ല്എല്ലാ ക്രിസ്ത്യാനികളായ തന്റെ പടയാളികള്എല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും അവരെ റോമദേവന്മാര്ക്ക് ബലി അര്പ്പിക്കപ്പെടുകയും ചെയ്യണം എന്ന് ഡയൊക്ലീഷന്ചക്രവര്ത്തി കല്പ്പന പുറപ്പെടുവിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചാല്തലസ്ഥാനങ്ങളില്തുടരാനും അവസരം ഉണ്ടായിരുന്നു. ധീരനായ ഗീവറുഗീസ് ചക്രവര്ത്തിയുടെ മുന്പില്വച്ചുതന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു. ഗീവറുഗീസിനോട് അതീവ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്ന ചക്രവര്ത്തി ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാന്ധാരാളം നിലങ്ങളും പണവും സ്ഥാനമാനങ്ങളും കഥാപുരുഷന് വാഗ്ദാനം ചെയ്തു. വിശുധനാകട്ടെ, എല്ലാം തള്ളിക്കളഞ്ഞു ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുകയാണ് ഉണ്ടായത്.

ഒരു പ്രെലോഭനങ്ങളിലും വഴങ്ങാത്ത സഹദായെ പീഡിപ്പിക്കുവാനും കൊല്ലുവാനും കുപിതനായ ചക്രവര്ത്തി ഉത്തരവിട്ടു .വിചാരണക്ക് മുന്പ് തന്നെ തന്റെ എല്ലാ സ്വത്തുവകകളും ഗീവറുഗീസ് പാവങ്ങള്ക്ക് ദാനം ചെയ്തു. പടയാളികള്അദ്ദേഹത്തെ തുറുങ്കിലടച്ചു. പലപ്രാവശ്യം അദ്ദേഹത്തെ വിഷം കൊടുത്തും മൂര്ച്ചയേറിയ ചക്രത്തില്കെട്ടിയും തിളച്ച എണ്ണയില്ഇട്ടും തീയിലിട്ടും മറ്റും കൊല്ലാന്ശ്രമിക്കുകയും എന്നാല്ദൈവകൃപയാല്അതില്നിന്നെല്ലാം ഗീവറുഗീസ് രക്ഷപെടുകയും ചെയ്തു. കഠിനമായ പീഡനത്തിന് ഇടയിലും അദ്ദേഹം ക്രിസ്തുവിനെക്കുറിച്ചു ശക്തിയായി സുവിശേഷിച്ചു.

ഗീവറുഗീസിന്റെ സാക്ഷ്യം കണ്ട അലക്സാന്ദ്ര ചക്രവര്ത്തിനിയും അത്താനാസിയോസ് എന്ന റോമപുരോഹിതനും ക്രിസ്തുവില്വിശ്വസിച്ചു. പീഡനത്തിന്റെ ഇടയില്പോലും ചക്രവര്ത്തിയുടെ മരിച്ചുപോയ ഉറ്റസുഹൃത്തിനെ ദൈവശക്തിയാല്ജീവിതത്തിലേക്ക് കൊണ്ടുവരാന്വിശുദ്ധനു സാധിച്ചു. ഇതൊന്നും ചക്രവര്ത്തിയുടെ കഠിനഹൃദയത്തെ മാറ്റിയില്ല. അവസാനമായി വിശുദ്ധന്റെ സ്വന്തം ഇഷ്ടപ്രകാരം തലവെട്ടാന്ചക്രവര്ത്തി ആജ്ഞാപിച്ചു. അങ്ങനെ AD 303 ല്വെറും 23 വയസ്സുള്ള ഗീവറുഗീസ് ക്രിസ്തുവിനുവേണ്ടി സഹദാ (രക്തസാക്ഷി) ആയി. സഹദായുടെ ശരീരം തന്റെ മാതാവിന്റെ സ്ഥലമായ ലിദ്ദയില്അടക്കി. ഗീവറുഗീസ് സഹദായുടെ ഓര്മ്മ ഏപ്രില്‍ 23 ന് സഭ കൊണ്ടാടുന്നു. വിശുദ്ധന്തന്റെ ബാല്യം മുതലേ മാമോദീസാ മുങ്ങി ക്രിസ്തുവിനെ അറിഞ്ഞു ജീവിച്ച വ്യക്തിയാണ്. അതാണ്തന്റെ വിശ്വാസം ഇത്രയധികം ബലപ്പെടാനുള്ള ഒരു കാരണം. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോഴും നാഥനെ തള്ളിപ്പറയാതെ വിശുദ്ധി കാത്തുസൂക്ഷിച്ചത് തികച്ചും മാതൃകാപരമാണ്. ഗീവറുഗീസിന്റെ ധൈര്യവും വിശ്വാസവും വിശുദ്ധിയും തീവ്രതയും നമുക്ക് മാതൃകയാവട്ടെ. അദ്ദേഹത്തിന്റെ പ്രാര്ത്ഥന നമുക്ക് കൊട്ടയായിരിക്കട്ടെ!

 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: