സുപ്രീം കോടതിയുടെ പുതിയ വിധി
മനുഷ്യാവകാശത്തിന്റെയും നീതിയുടെയും പുതിയ സൂര്യോദയം.
ദീര്‍ഘകാലത്തിനുശേഷം
ദയാഹര്‍ജി
തള്ളിയ 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി
കുറച്ചു കൊണ്ടാണു ചീഫ്
ജസ്‌റ്റിസ് പി.സദാശിവത്തിന്റെ
അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. ദയാഹര്‍ജി
തീര്‍പ്പാക്കാന്‍ വൈകുന്നതു മനുഷ്യാവകാശ
ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്.അഴിമതിയും കാലഹരണപ്പെട്ട
നിയമങ്ങളും നീതിന്യായവ്യവസ്‌ഥയുടെ
പുഴുക്കുത്തുകളും മൂലം നിരപരാധികള്‍ക്കും തൂക്കുകയര്‍
കിട്ടിയിട്ടുണ്ട്. പേരറിവാളന്‍
ഇതിനുദാഹണമാണ്. ഇയാള്‍
നിരപരാധിയാണെന്നു സര്‍വീസില്‍നിന്നു
വിരമിച്ച ഒരു സി.ബി.ഐ.
ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തി. കുറ്റവാളികള്‍ രക്ഷപെടാവുന്ന സാഹചര്യമേറെയുണ്ട്. നീതി വൈകുന്നതു
നീതി നിഷേധമാണെന്നും ആയിരംകുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു
നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആഗോളതലത്തില്‍ അംഗീകരിക്കുന്ന നീതിന്യായ
വ്യവസ്‌ഥയുടെ
പ്രമാണങ്ങളാണ്.വധശിക്ഷ അപരിഷ്‌കൃതമാണെന്നു
മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറയുന്നതാണ്.
കണ്ണിനു പകരം കണ്ണ,് പല്ലിനു പകരം പല്ല് എന്ന പ്രാചീന
നിയമമാണ് ഇതിന്റെ അടിസ്‌ഥാനം.
2012ല്‍ 21 രാജ്യങ്ങളിലായി 682 പേരെ
വധശിക്ഷയ്‌ക്കു
വിധേയരാക്കിയതായി ആംനെസ്‌റ്റി
ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ
വര്‍ഷവും
ഇതില്‍ കുറവില്ല.
എങ്കിലും 58 രാജ്യങ്ങളിലേ മനുഷ്യാവകാശത്തിന്റെ ഏറ്റവും ഹീനമായ ധ്വംസനമായ
വധശിക്ഷാരീതി നിലവിലുള്ളൂ.
സുപ്രീം കോടതി ഇപ്പോഴാത്തെ വിധി ദുരുപയഗം ചെയ്യാന്‍ സാധ്യതയേറെയുണ്ട്.
കാരണം, ദയാഹര്‍ജി
നീട്ടിക്കൊണ്ടു പോകുന്നതു യാദൃച്‌ഛികമായല്ല. ഭണാധികാരികളുടെ നിക്ഷിപ്‌ത
താല്‍പര്യമനുസരിച്ചു
ഇനിയും ഇങ്ങനെ കുറ്റവാളികളെ രക്ഷിക്കാം.
മാനസിക അസ്വസ്‌ഥതയുള്ളവര്‍ക്കു
വധശിക്ഷ പാടില്ലെന്ന വിധി ഗോവിന്ദച്ചാമിമാരെ സൃഷ്‌ടിക്കാം.
രാഷ്‌ട്രപതിയാണു
ദയാഹര്‍ജി
പരിഗണിക്കുന്നതെങ്കിലും കേന്ദ്ര
സര്‍ക്കാരിന്റെ
പങ്ക് ആര്ക്കും തള്ളികളയാൻ
ആവില്ല .എന്തായാലും സുപ്രീം കോടതി ഇപ്പോഴാത്തെ ഈ വിധി
മനുഷ്യാവകാശത്തിന്റെയും നീതിയുടെയും വിജയമായി കണക്കാക്കാം
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment