മുന്തിരിങ്ങയ്ക്ക് ഗുണങ്ങൾ പലത്
മുന്തിരിങ്ങയ്ക്ക് ഗുണങ്ങൾ പലതാണ്. ആസ്ത്മ അകറ്റാൻ മുന്തിരിയുടെ ചാറ് ദിവസവും കഴിക്കുന്നത് ഫലപ്രദമാണ്. മൂത്രച്ചൂടകറ്റാൻ കുരുകളഞ്ഞ മൂന്നു മുന്തിരിങ്ങയെടുത്ത് അതിൽ ഒരുകുരുമുളകുവീതം വച്ച് കിടക്കാൻ നേരത്ത് ചവച്ചു തിന്നുക. ഇങ്ങനെ കുറച്ചു ദിവസം കഴിച്ചാൽ മൂത്രച്ചൂടു മാറും. കരിക്കിൻ വെള്ളത്തിൽ ഉണക്കമുന്തിരിങ്ങ രാത്രിയിൽ ഇട്ടുവച്ചിരുന്ന് കാലത്തെ പിഴിഞ്ഞരിച്ചു കുടിക്കുന്നതും മൂത്രച്ചൂടും ക്ഷീണവും അകറ്റാൻ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ഉണക്ക മുന്തിരിങ്ങ കരിക്കിൻ വെള്ളത്തിൽ ഇട്ട് ഒരു ദിവസം നാലഞ്ചുനേരം പിഴിഞ്ഞരിച്ച് കുടിക്കുന്നത് പ്രയോജനം ചെയ്യും. വിളർച്ചയ്ക്ക്
150 മുതൽ 200 ഗ്രാം വരെ കുരുവില്ലാത്ത മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ഗുണംചെയ്യും. മൂന്നോ നാലോ മുന്തിരിങ്ങ രാത്രിയിൽ വെള്ളത്തിലിട്ടിരുന്ന് രാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നത് മലശോധന നേരേയാക്കാൻ ഉപകരിക്കും
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment