മലയാളി ശാസ്ത്രജ്ഞന്
ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി
വനങ്ങളുടെ സുസ്ഥിരമായ ഉല്പ്പാദനക്ഷമത, പരിപാലനം എന്നീ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്.വളപട്ടണത്തെ രാജാ സോ മില്‍ ഉടമയായ പി.സി. കേളു നമ്പ്യാരുടെയും ഇ.കെ.നാരായണിയുടെയും അഞ്ചു മക്കളില്‍ രണ്ടാമനാണ്. അഗ്രിക്കള്‍ച്ചറില്‍ ബി.എസ്സിയും എം.എസ്സിയും കഴിഞ്ഞതിനു ശേഷമാണ് ഗവേഷണത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്. പിന്നെ അവിടെയായി ജോലിയും ഗവേഷണവും സാമൂഹ്യ പ്രവര്ത്തനവും. ബല്ജിയം സ്വദേശിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. മകന് പവിത്രന്‍ ഹൈദരാബാദിലുണ്ട്. മകള്‍ ശോഭന ഓസ്ട്രേലിയയിലാണ്.
രണ്ടു മാസം മുമ്പ് ഡോക്ടര്‍ അഴീക്കോട് വന്നിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സെമിനാറുകള്ക്കും മറ്റും എത്തുമ്പോള്‍ അദ്ദേഹം കണ്ണൂര്‍ അഴീക്കോടിലെ സഹോദരങ്ങളുടെ വീട്ടിലെത്തും. ഇപ്പോഴും അഴീക്കോടുമായി അദ്ദേഹം അടുപ്പം പുലര്ത്തുന്നുണ്ട്.
സദാനന്ദന് ജനിച്ചു വളര്ന്ന അഴീക്കോട്ടെ വന്കുളത്തു വയലിലെ ഇലക്കില വളപ്പില്‍ വീട് പൊളിച്ചു മാറ്റി. ഇതിനടുത്തായാണ് ഇപ്പോള്‍ സഹോദരന് ലോഹിദാക്ഷന്‍ നമ്പ്യാര്‍ താമസിക്കുന്നത്. പവിത്രന്‍, കരുണാകരന് നമ്പ്യാര്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ഒരു സഹോദരിയും മൂത്ത സഹോദരനും മരിച്ചുപോയി.
ഏറെ ചര്ച്ചയായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്ട്ടിനെക്കുറിച്ചും ഇന്ത്യയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അടുത്തിടെ അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. വനപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാതെ തന്നെ വനസംരക്ഷണം നടത്താന്‍ പശ്ചിമഘട്ടമേഖലകളില്‍ കഴിയുമെന്നാണു ഡോക്ടര്‍ നമ്പ്യാരുടെ നിലപാട്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment