400
ചതുരശ്ര മീറ്ററിനു മുകളിലുള്ള
വീടുകള്‍ക്ക്
സൗരോര്‍ജം നിര്‍ബന്ധം
4000 ചതുരശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രി കെട്ടിടങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവയ്ക്ക് ഇനി പഞ്ചായത്തുകളില്‍ നിന്ന് അനുമതി ലഭിക്കും. 4000 മുതല്‍ 10,000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കും. നേരത്തെ ഈ പരിധി ആറായിരം ചതുരശ്ര മീറ്ററായിരുന്നു. 10,000 ചതുരശ്ര മീറ്ററില്‍കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു മാത്രമേ ഇനി ചീഫ് ടൗണ്‍പ്ലാനറുടെ അനുമതി വേണ്ടതുള്ളു.
കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ഭൂഗര്‍ഭ ജല വകുപ്പിന്റെ ക്ലിയറന്‍സ് വാങ്ങിയാല്‍ മാത്രമേ പഞ്ചായത്ത് അനുമതി നല്‍കൂ. 50 ചതുരശ്ര മീറ്റര്‍വരെയുള്ള വ്യവസായ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാനുള്ള പഞ്ചായത്തിന്റെ അധികാരം 300 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയി. കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയവ അതീവ അപകട ഗണത്തില്‍ വരുമെന്ന മുന്‍ നിയമം ഒഴിവാക്കി, അപകടകരമല്ലാത്ത വ്യവസായ വിഭാഗമായ ജി 1-ലേക്ക് മാറ്റി. ഇത് ക്ഷീരകര്‍ഷകര്‍ക്കും മറ്റും ഗുണകരമാവും.ഉയര്‍ന്ന കെട്ടിടങ്ങളുടെ നിര്‍വചനത്തിലും മാറ്റം വരുത്തി. നിലകളുടെ എണ്ണം നോക്കാതെ 16 മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങളെയാവും ഇനിമുതല്‍ ഉയരമുള്ള കെട്ടിടമായി പരിഗണിക്കുക. 700 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വര്‍ക് ഷോപ്പുകള്‍, സര്‍വീസ് ഗ്യാരേജ്, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങളെ ചെറുകിട-ഇടത്തരം വ്യവസായത്തില്‍ ഉള്‍പ്പെടുത്തി.പൊതുജനങ്ങള്‍ക്കും വന്‍കിട ചെറുകിട വ്യവസായ സംരംഭകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ബില്‍ഡിങ് ലൈസന്‍സികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പുതിയ ഭേദഗതികളെന്ന് എല്‍.എസ്.ജി.ഡി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. സാജന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കെട്ടിടം നിര്‍മിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറി ഇറങ്ങിയിരുന്ന 978 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഇനി പഞ്ചായത്തുകളില്‍ നിന്നുതന്നെ കാര്യങ്ങള്‍ സാധിക്കുമെന്നതാണ് ഭേദഗതിയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment