Pages

Wednesday, January 1, 2014

പ്രതീക്ഷയോടെ നവവത്സരത്തിലേക്ക്

പ്രതീക്ഷയോടെ നവവത്സരത്തിലേക്ക്

കാലത്തിന്റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനു കൂടി യവനിക വീഴുകയായ്‌.ഏറെ പ്രതീക്ഷയോടെയാണ് നാട് നവവത്സരത്തിലേക്ക് കാലെടുത്തു വെക്കുന്നത്. പ്രകൃതിക്ഷോഭങ്ങളും വര്ഗീടയകലാപങ്ങളും നഷ്ടംവിതച്ച വര്ഷകമാണ് കടന്നുപോയത്. വര്ഗീ്യതയുടെ പേരിലുള്ള കലാപങ്ങള്ക്ക്  കാരണമായത് വ്യാജപ്രചാരണങ്ങളോ അഭ്യൂഹങ്ങളോ ഒക്കെയായിരുന്നു. പോയവര്ഷതത്തെ തെറ്റുകള്‍ പൊറുത്തും മറന്നും സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശവുമായി 2014-നെ വരവേല്ക്കാം . ജാതിയുടെയും മതത്തിന്റെയും പേരിലുണ്ടാവുന്ന തെറ്റിദ്ധാരണകളാണ് പലപ്പോഴും രാജ്യത്ത് വര്ഗീേയ കലാപങ്ങള്ക്ക്  വഴിവെക്കുന്നത്. വര്ഗീുയ കലാപങ്ങളിലൂടെ മറ്റെന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും പലപ്പോഴും അത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടാറുണ്ട്. അങ്ങനെയുള്ള കെണികളില്പ്പെ ടാതെ നോക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. അന്യരുടെ ഇല്ലായ്മയും ദാരിദ്ര്യവും കണ്ടറിഞ്ഞ് പെരുമാറാന്‍ ഓരോരുത്തര്ക്കും് സാധിക്കണം. സാഹോദര്യത്തിന്റേതും പരസ്പര വിശ്വാസത്തിന്റേതുമാകട്ടെ പുതിയ വര്ഷം..

ഉത്തരാഖണ്ഡില്‍ പ്രളയം വരുത്തിവെച്ച ദുരന്തം മറക്കാറായിട്ടില്ല. പാറ പൊട്ടിക്കാനും ധാതുഖനനത്തിനുമായി മനുഷ്യര്‍ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്പൊനട്ടലിനും പ്രധാന കാരണം അതിമോഹം മൂലമുള്ള ഈ പോക്കാണ്. ലക്കും ലഗാനുമില്ലാത്ത ഈ ചൂഷണത്തിന് കടിഞ്ഞാണിടണമെന്ന ശക്തമായ ഓര്മലപ്പെടുത്തലാണ് അത്തരം പ്രകൃതിദുരന്തങ്ങള്‍. അക്കാര്യം മുന്നി്ര്ത്തി  പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഭരണാധികാരികളും നാട്ടുകാരും തയ്യാറാകേണ്ടതാണ്. പശ്ചിമഘട്ടത്തില്‍ 1700-ഓളം അനധികൃത ക്വാറികള്‍ ഉണ്ടെന്ന് ഇതേപ്പറ്റി പഠിച്ച വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എന്നിരിക്കെ സംസ്ഥാന ഭരണാധികാരികളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്ത്ത ണം. ജനസംഖ്യാവര്ധരനയനുസരിച്ച് ജനങ്ങള്ക്ക്  പാര്ക്കാ ന്‍ കൂടുതല്‍ വീടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വേണ്ടിവരുന്നുവെന്നത് ശരിതന്നെ. എന്നാല്‍, പ്രകൃതിയെ കണക്കറ്റ് ചൂഷണം ചെയ്യുന്നത് വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും. കാര്ഷിരക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ശാസ്ത്രീയ മേഖലയില്‍ ഇന്ത്യ പോയ വര്ഷം് മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തിന്റെ ആദ്യ ചൊവ്വാദൗത്യമായ മംഗള്യാനന്‍ വിജയകരമായി വിക്ഷേപിക്കാനായി. അതോടൊപ്പം പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നല്കാ ന്‍ എല്ലാവരും ശ്രമിക്കണം.


രാഷ്ടീയ വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും വെള്ളപ്പൊക്കമാണ് കഴിഞ്ഞവര്ഷംത രാജ്യം കണ്ടത്. ജനകീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഉപരിപ്ലവമായ കാര്യങ്ങള്‍ പറഞ്ഞ് ശബ്ദകോലാഹലം സൃഷ്ടിക്കുന്നതിനായിരുന്നു പലപ്പോഴും ശ്രമം. ഈ രാഷ്ട്രീയനാടകങ്ങള്‍ ജനത്തിന് മടുത്തുവെന്ന് വ്യക്തം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ മൂല്യബോധത്തില്‍ അടിയുറച്ച രാഷ്ട്രീയ പ്രവര്ത്തനനപാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ജനപക്ഷത്തുനിന്നുള്ള പ്രവര്ത്തനനത്തിനുപകരം അധികാരം നിലനിര്ത്താ്നോ മറുപക്ഷത്തെ അധികാരത്തില്‍ നിന്ന് ഇറക്കാനോ ഉള്ള ശ്രമമാണ് പലപ്പോഴും നടക്കുന്നത്. ജനം ഇതില്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് ഡല്ഹി് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്ട്ടി യുടെ നേട്ടം. രണ്ട് പ്രമുഖ കക്ഷികളോട് മത്സരിച്ചാണ് പുതിയ പാര്ട്ടി  കേവല ഭൂരിപക്ഷത്തിനോടടുത്ത് സീറ്റുകള്‍ നേടിയതെന്നത് ശ്രദ്ധേയമാണ്. അഴിമതിരഹിത രാഷ്ട്രീയ പ്രവര്ത്ത്നമാണ് ജനം ആഗ്രഹിക്കുന്നത്. എന്തായാലും, മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. പുതുവര്ഷകത്തില്‍ അവയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് പ്രത്യാശിക്കാം.ഹൃദയം നിറഞ്ഞ പുതുവത്സാരാശംസക­ള്

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: