വീടുകളിൽ മുതിര്ന്നവരും കുട്ടികളുംഒരുമിച്ചു മദ്യംകഴിക്കുന്നവരുടെ സംഖ്യവര്ദ്ധിച്ചുവരുന്നു .

അമിത അളവില്‍ മദ്യം
ഉള്ളില്‍ച്ചെന്ന്
തലവൂര്‍ സ്വദേശിയായ എട്ടുവയസ്സുകാരന്‍ ലിജിന്‍
മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്
.കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മദ്യവിപത്തിന് അറിയാതെയാണെങ്കിലും പിഞ്ചുകുട്ടികളും ഇരകളാകുകയാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന
വിദേശമദ്യം അമിതഅളവില്‍ കുട്ടിയുടെ
ഉള്ളില്‍ചെന്നുവെന്നും
അപ്പോള്‍ മാറ്റാരും ഉണ്ടായിരുന്നില്ലെന്നുമാണ്
പോലീസു നിഗമനം .മദ്യം ഉപയോഗിക്കുന്നവര്‍ അത് കുട്ടികളുടെ
കൈയിലെത്താനിടയാക്കാത്തവിധം സൂക്ഷിക്കാനെങ്കിലും ജാഗ്രത കാട്ടേണ്ടിയിരുന്നു .. വീടുകളിലും
മദ്യത്തിന്റെ ഉപയോഗം സാധാരണമാകുന്ന സ്ഥിതിയിലേക്കാണ്
കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓണവും ക്രിസ്മസും പുതുവത്സരവുമടക്കമുള്ള
ആഘോഷങ്ങള്‍കഴിയുമ്പോള്‍ മദ്യവില്പനയുടെ അമ്പരപ്പിക്കുന്ന
കണക്കുകള്‍ പുറത്തുവരാറുണ്ട്. ഇവിടത്തെ
യുവാക്കള്‍ക്കിടയില്‍ മദ്യപാനം ഗണ്യമായിവര്‍ധിച്ചതായി
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
.. ആരോഗ്യവും ധാര്‍മികബോധവുമുള്ള ഒരു സമൂഹം വളര്‍ന്നുവരണമെന്നാഗ്രഹിക്കുന്നവരെല്ലാം
മദ്യം ഇങ്ങനെ കേരളത്തെ മുക്കിക്കൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥരാകാതിരിക്കില്ല. ആഘോഷങ്ങളില്‍
മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളിലും മദ്യത്തിന് പ്രാധാന്യംനല്‍കുന്ന ശീലം കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. ആഘോഷവേളകളിലും ചടങ്ങുകളിലും മുന്‍പ് പിന്നാംപുറങ്ങളിലായിരുന്നു
മദ്യത്തിന് സ്ഥാനമെങ്കില്‍ ഇന്ന് ആ
സ്ഥിതി മാറിയിരിക്കുന്നു. വിവാഹം , വിനോദയാത്ര തുടങ്ങിയവ
ഇന്ന് കേരളത്തില്‍ കുടിച്ചുകൂത്താടാനുള്ള
അവസരങ്ങളായാണ് പലരും കാണുന്നത്. വിവാഹആഘോഷങ്ങളുടെ ഭാഗമായുള്ള മദ്യസല്‍ക്കാരങ്ങളില്‍ മുത്ർന്നവരും കൗമാരക്കാരും
യുവാക്കളുമാണെന്നതും ശ്രദ്ധേയമാണ്. വീടുകളിലെ മുതിര്‍ന്നവര്‍ മദ്യം
ഉപയോഗിക്കുന്നവരാണെങ്കില്‍ കുട്ടികളടക്കമുള്ള ഇളംമുറക്കാര്‍ അതില്‍
ആകൃഷ്ടരാകുന്നതിൽ
ആര്ക്കും കുറ്റം പറയാനിവില്ല
. സിനിമകളിലും മറ്റും മദ്യപാനരംഗങ്ങള്‍
സാധാരണമായതും ഇളംമുറക്കാരെ വഴിതെറ്റിക്കുന്നുണ്ട്. അടുത്തകാലത്താണ് ഇതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. മദ്യപാനത്തിന്റെ
ദുഷ്ഫലങ്ങള്‍ വിശദമാക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇത്തരം കലകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും ശ്രദ്ധിക്കാറുമില്ല.
മദ്യാസക്തിയുടെ ദുഷ്ഫലം ബന്ധപ്പെട്ട വ്യക്തികള്‍ മാത്രമല്ല, അവരുടെ
കുടുംബങ്ങളും സമൂഹവും അനുഭവിക്കേണ്ടിവരും. പലകുടുംബങ്ങളുടെയും
സമാധാനവും ഭദ്രതയും തകര്‍ക്കുന്ന അത് ഒട്ടേറെപ്പേരെ
മാറാരോഗികളാക്കിക്കൊണ്ടിരിക്കുന്നു.
ഈ വിപത്തിനെതിരെ കൂടുതല്‍ നടപടികളും പ്രചാരണവും
ആവശ്യമാണെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാറിന്റെ
വരുമാനസ്രോതസ്സുകളില്‍ പ്രധാനമാണ് മദ്യവില്പനയില്‍നിന്നുള്ള
നികുതി. മദ്യംകൊണ്ട് ഭരണകൂടത്തിനുണ്ടാകുന്ന സാമ്പത്തികനേട്ടം, അതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന ധാര്‍മികനഷ്ടത്തെ
അപേക്ഷിച്ച് നിസ്സാരമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മദ്യപാനംകൊണ്ടുണ്ടാകുന്ന
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാറിന്
വന്‍തുക
ചെലവഴിക്കേണ്ടതായുംവരും. മദ്യത്തിനെതിരായ പ്രചാരണപരിപാടികള്‍ക്ക്
വില്പനനികുതിവരുമാനത്തില്‍ വലിയൊരുപങ്ക് നീക്കിവെക്കണം.
ഒട്ടേറെ സംഘടനകളും ജനസേവകരും മദ്യവിരുദ്ധ
പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ക്ക്
പിന്തുണയെന്നപോലെ സാമ്പത്തികസഹായവും ലഭ്യമാക്കണം.ജനങ്ങളുടെ ആരോഗ്യം തകര്ക്കുന്ന മദ്യ
പാനത്തെ കുറക്കാൻ
സര്ക്കാര് ഭാഗത്ത്
നിന്ന് ആത്മാർത്ത്മായപരിശ്രമമുണ്ടായാലേ വിനാശകരമായ ഈ പോക്കിന്
ചെറിയ തടയെങ്കിലും ഇടാനാവൂ. നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ
ഒന്നിക്കണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment