സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോഴിക്കോട് കക്കട്ടില്‍
പൂക്കോട്ട് വീട്ടില്‍ പി.മോഹനന്‍ എന്ന മോഹനനന്‍ മാസ്റ്റര്‍, സി.പി.എം ഒഞ്ചിയം
ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍,
സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ്
ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെ തെളിവുകളുടെ
അഭാവത്തില്‍ കോടതികുറ്റവിമുക്തരാക്കി. നേരത്തെ രണ്ട് ഘട്ടങ്ങളിലായി 22 പ്രതികളെ
കുറ്റവിമുക്തരാക്കിയിരുന്നു.ടി.പി. വധം കേരളം ചര്‍ച്ചചെയ്ത് തുടങ്ങി 628 ാം ദിവസം വിധി വരുമ്പോള്‍ ഈ
കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചിരുന്ന സി.പി.എം നേതൃത്വവും
പാര്‍ട്ടിയും മൂന്നു നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ പ്രതിക്കൂട്ടിലാകുകയാണ്.
എട്ട് സി.പി.എം നേതാക്കളാണ് പ്രതിപട്ടികയില്‍ അവസാനമുണ്ടായിരുന്നത്. എന്നാല്‍
ഇതില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ
കുറ്റവിമുക്തനാക്കിയത് പാര്‍ട്ടിക്ക് ആശ്വാസമായി.76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ
105 തൊണ്ടിമുതലും ഉള്‍പ്പെടുത്തി ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസില്‍
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷ് സമര്‍പ്പിച്ചത്. അന്വേഷണത്തിന്
വിരാമമിട്ട് 2012 ആഗസ്ത് 13-ന് 76 പേരെ പ്രതിചേര്‍ത്ത് വടകര മജിസ്‌ട്രേട്ട്
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സെഷന്‍സ് കോടതിയിലേക്ക് എത്തിയ ഈ കേസില്‍
2013 ഫിബ്രവരി 11-ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതിയില്‍ വിചാരണ
ആരംഭിച്ചു. 2013 ഡിസംബര്‍ 20വരെ നീണ്ടുനിന്ന വിചാരണയ്ക്കിടെ 56 പ്രോസിക്യൂഷന്‍
സാക്ഷികള്‍ കൂറുമാറി.
ടി.പി വധക്കേസില്‍ സി.പി.എമ്മിനെ കുറ്റവിമുക്തമാക്കിയ വിധിയാണ് പുറത്ത് വന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രത്യേക കോടതി വിധി വന്നതോടെ കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ അഭിപ്രായപ്പെട്ടു.
ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ചു പേർ ശിക്ഷിക്കപ്പെട്ടത് കേരളത്തിന്റെ നീതിന്യായ ചരിത്രിത്തിൽ സുപ്രധാനമാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment