Pages

Saturday, January 25, 2014

മദമിളകിയ ആന സ്വകാര്യ ബസ്‌ അടിച്ചു തകര്‍ത്തു

മദമിളകിയ ആന
 സ്വകാര്യ ബസ് അടിച്ചു തകര്ത്തു

mangalam malayalam online newspaper മദമിളകിയ ആന സ്വകാര്യ ബസ്‌ അടിച്ചു തകര്‍ത്തു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട്‌ നാലിനു ചിങ്ങവനംചാന്നാനിക്കാട്‌ വിവേകാനന്ദന സ്‌കൂള്‍ ജംഗ്‌ഷനിലാണ്‌ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയത്‌. കോട്ടയം-ചാന്നാനിക്കാട്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബ്രദേഴ്‌സ്‌ എന്ന സ്വകാര്യ ബസാണു തകര്‍ത്തത്‌.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. മണിക്കൂറുകള്‍ നാട്‌ വിറപ്പിച്ച ആനയെ കോട്ടയത്തു നിന്നെത്തിയ വിദഗ്‌ധര്‍ മയക്കുവെടിവച്ചു തളച്ചു. ചാന്നാനിക്കാട്‌ എം. രാഘവക്കുറുപ്പിന്റെ ഉടമസ്‌ഥതയിലുള്ള ചാന്നാനിക്കാട്‌ രാജന്‍ എന്ന ആനയാണ്‌ ഇടഞ്ഞോടിയത്‌. മദപ്പാട്‌ കണ്ടതിനെ തുടര്‍ന്ന്‌ ഉടമയുടെ വീട്ടുവളപ്പില്‍ ബന്ധിച്ചിരുന്ന ആന, വൈകിട്ട്‌ ചങ്ങല പൊട്ടിച്ച്‌ ആദ്യം വളപ്പിലൂടെയും തുടര്‍ന്നു റോഡിലൂടെയും ഓടി. ചിങ്ങവനം ഭാഗത്തേക്കു ഓടുന്ന സമയത്താണു ബസെത്തിയത്‌.

ആന വരുന്നതു കണ്ടു നാട്ടുകാര്‍ ബസ്‌ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കിരക്ഷപെടുത്തുകയായിരുന്നു. ബസിനു സമീപത്തേക്കു പാഞ്ഞെത്തിയ ആന മുന്നിലെ ചില്ല്‌ അടിച്ചു തകര്‍ത്തു. പിന്നീട്‌ കുത്തിമറച്ചിടാനും ശ്രമിച്ചു. ഇതിനിടെ തൊട്ടടുത്ത പുരയിടത്തിലെ മരത്തിലിടിച്ചാണു ബസ്‌ നിന്നത്‌. എറെ നേരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി. ആനയെ കണ്ടു നാട്ടുകാരും മറ്റു യാത്രികരും ഭയന്നു നിലവിളിച്ചു. ചിങ്ങവനം പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തിയെങ്കിലും ആനയെ നിയന്ത്രിക്കാനായില്ല.മയക്കുവെടി വിദഗ്‌ധരെത്തി തളച്ചപ്പോഴാണ്‌ ആശ്വാസമായത്‌. പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ പുരയിടത്തിലേക്കു മാറ്റി. ഇതിനു മുമ്പും ഈ ആന മദമിളകി പരിഭ്രാന്തി പരത്തിയിട്ടുണ്ട്‌.

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: