മലയാളത്തിന്റെ കവയിത്രി
സുഗതകുമാരിക്ക് എൺപതിന്റെ നിറവ്
ഒരിക്കലും തീരാത്ത പോരാട്ടത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന മലയാളത്തിന്റെ കവയിത്രി സുഗതകുമാരിക്ക് .എൺപതിന്റെ മധുരം .ഇന്ന് എൺപതുവയസ്സു തിയകുമെങ്കിലും പതിവുപോലെ ജന്മനക്ഷത്രമായ അശ്വതിനാളിൽ, ഫെബ്രുവരി അഞ്ചിന് പിറന്നാളാഘോഷങ്ങള് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം."80 വർഷം ഞാനീ ഭൂമിയിൽ ജീവിച്ചു. കവിത മാത്രമായിരുന്നു ഏറെക്കാലം കൂട്ടിന്. പിന്നീട് പോരാട്ടത്തിന്റെ അന്തരീക്ഷത്തിലേക്ക് വഴുതിവീണു. മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കണമെന്നതായിരുന്നു ലക്ഷ്യം. പണമുണ്ടാക്കാനോ സുഖജീവിതത്തിനോ ശ്രമിച്ചിട്ടില്ല. എന്തൊക്കെയോ ചെയ്തു. ഒന്നും വിഫലമായിട്ടില്ലെന്ന ചാരിതാർത്ഥ്യമാണ് ഇപ്പോഴുള്ളത്'-സുഗതകുമാരി പറഞ്ഞു.ഓരോ കവിതയിലൂടെയും കാണെക്കാണെ പൊക്കംവയ്ക്കുന്നൊരു പൂമരമായി, കാറ്റിനു പോലും വാത്സല്യം പകർന്നുനൽകുന്നൊരു തണൽമരമായി മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു 1934 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാര്ത്ത്യായനി അമ്മയുടെയും മകളായി ജനനം. അച്ഛനാണ് സുഗതകുമാരിയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്.
പ്രണയത്തിന്റെ അനുഭൂതി തുടിക്കുന്ന കവിതകൾക്കിടയിലും പിതാവിൽനിന്ന് പകർന്നുകിട്ടിയ പോരാട്ടവീര്യം അണയാതെ മനസില് സൂക്ഷിച്ചിരുന്നു. അനാരോഗ്യം വിഷമിപ്പിക്കുന്നുണ്ടെങ്കിലും ആറന്മുളയിലെ വിമാനത്താവളത്തിനെതിരെയുള്ള സമരത്തിൽ പുതിയ തന്ത്രങ്ങള് മെനയുന്ന ആവേശത്തിലാണ് സുഗതകുമാരി. ആറന്മുളയില് സമരപ്പന്തല് കെട്ടി അനിശ്ചിതകാല സമരം നടത്താനാണ് അടുത്ത നീക്കം.മലയാളത്തിന്റെ കവയിത്രിക്ക് പിറന്നാളാശംസകൾ നേരുന്നു .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment