Pages

Saturday, January 4, 2014

ജി.എസ്.എല്‍.വി.ഡി.-5 വിക്ഷേപണം

ജി.എസ്.എല്.വി.ഡി.-5 വിക്ഷേപണം

 ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി-5 ഇന്ന് ,ഞായറാഴ്ച ,2014 ജനുവരി  5 നു വിക്ഷേപിക്കും. 29 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൗണ്ട് ഡൗണിനൊടുവില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.18-ന് ജിസാറ്റ് 14-ഉം വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി.കുതിച്ചുയരും. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നതാണ് വിക്ഷേപണത്തിന്റെ പ്രത്യേകത.വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ശ്രീഹരി ക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ ശനിയാഴ്ച രാവിലെ 11.18-ന് തുടങ്ങി. ആസൂത്രണം ചെയ്തതുപോലെ കൗണ്ട്ഡൗണ്‍ ഭംഗിയായി മുന്നോട്ടുപോകുന്നതായി ഐ.എസ്.ആര്‍.ഒ. വക്താവ് ദേവപ്രസാദ് കാര്‍ണിക്ക് പറഞ്ഞു.ചെന്നൈയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ജി.എസ്.എല്‍.വി.ഡി.-5 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് മുന്നോട്ടുകുതിക്കുക.

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: