യു.എ.ഇ.
205 മരുന്നുകൾക്ക്വില
കുറച്ചു പുതുവത്സരസമ്മാനം
ജനങ്ങളുടെ ആരോഗ്യപരിരക്ഷാ മേഖലയില്‍ ആരോഗ്യ മന്ത്രാലയം കൈക്കൊള്ളുന്ന
നിലപാടുകള്‍ ഏറ്റവും മികച്ചതായിരിക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍
ഒവൈസ് അഭിപ്രായപ്പെട്ടു. മറ്റ് വിദേശരാജ്യങ്ങളുമായി മരുന്നുവിപണിയിലെ
ഏറ്റക്കുറച്ചിലുകള്‍ വ്യക്തമായി പഠിച്ചശേഷമാണ് ഈ തീരുമാനം. പൊതുജനങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിനായി സ്വകാര്യ പൊതുമരുന്നുവ്യവസായം, മികച്ച മരുന്നുകമ്പനികള്‍ക്ക്
യു.എ.ഇ.യില്‍ അവസരം നല്‍കുക, മാരക അസുഖങ്ങളുടെ മരുന്ന് എളുപ്പം ലഭ്യമാക്കുക,
രോഗികള്‍ ബുദ്ധിമുട്ടാതിരിക്കുക എന്നീ നാല് കാര്യങ്ങളാണ് വിലകുറയ്ക്കാനുള്ള
തീരുമാനത്തിന് ആരോഗ്യമന്ത്രാലയത്തെ സ്വാധീനിച്ചതെന്ന് മന്ത്രാലയഉപാധ്യക്ഷന് ഡോ.
മുഹമ്മദ് സലീം അല്‍ ഒലാമ വിശദീകരിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment