ചൊവ്വയിലേക്കു നാടുവിടാന്‍
20000 ഇന്ത്യക്കാര്‍
ചൊവ്വയിലേക്കു നാടുവിടാന്‍ തയാറായി
20000 ഇന്ത്യക്കാര്‍. ഇവരില്‍
തെരഞ്ഞെടുക്കപ്പെട്ടത് 62 പേര്
!2024 ല്‍ നടത്താനൊരുങ്ങുന്ന ചൊവ്വാ
വണ്‍വേ
ട്രിപ്പിനു താത്പര്യമറിയിച്ചരാണ് ഇത്രയും പേര്. 1000 പേരാണ്
ലിസ്റ്റിലുള്ളത്. എട്ടുപേര്‍ക്കാണ് അവസരം.
ചൊവ്വയില്‍ സ്ഥിരം കോളനി സ്ഥാപിക്കാനാണ് നാല്
പുരുഷന്മാരെയും
നാലു സ്ത്രീകളെയും അയയ്ക്കുന്നത്. യാത്രയ്ക്കു
തയ്യാറായ രണ്ടു ലക്ഷത്തിലേറെ അപേക്ഷകരില്‍ നിന്നാണ്
1,058 പേരെ തെരഞ്ഞെടുത്തതെന്ന് നെതര്‍ലന്‍ഡ്സ്
കേന്ദ്രമായ മാര്‍സ്
വണ്‍ എന്ന
സംഘടന അറിയിച്ചു.
140 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ ഇന്ത്യക്കാര്‍
തന്നെ 20,000 പേരുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ഇ-മെയിലില്‍ അക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടാതെ പോയവര്‍ക്ക് ഒരവസരം കൂടി
നല്‍കുമെന്നും
മാര്‍സ് വണ്‍
അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment