റോസമ്മ
പുന്നൂസ് അന്തരിച്ചു
Her sister Accama Cherian was a popular freedom fighter who took on the British. Both sisters were jailed in 1939. Rosamma Punnoose's husband P.T. Punnoose was also a prominent Communist Party of India leader, elected from the Ambalapuzha Lok Sabha constituency to the second Lok Sabha in 1957. Punnoose's body will be brought to Kerala from Oman. The funeral will take place Monday at Thiruvalla, about 120 km from the state capital. Punnoose celebrated her 100th birthday May 13 this year at Thiruvalla. Kerala assembly Speaker G. Karthikeyan visited her on her birthday to greet her.
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും കേരള നിയമസഭയിലെ
ആദ്യ പ്രോട്ടേം സ്പീക്കറുമായ റോസമ്മ പുന്നൂസ് (100) അന്തരിച്ചു. രാവിലെ എട്ടിന്
ഒമാനിലെ സലാലയിലായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ മെയ് 13നായിരുന്നു ജന്മശതാബ്ദി
ആഘോഷം. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ
സാമാജികയാണ് റോസമ്മ പുന്നൂസ്. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം
നഷ്ടപ്പെട്ട ആദ്യവ്യക്തിയും. 1957ല്‍ നടന്ന ഐക്യകേരളത്തിലെ ആദ്യ നിയമസഭാ
തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട്
1982ല്‍ ആലപ്പുഴയില്‍ നിന്ന് സി.പി.ഐ. സ്ഥാനാര്‍ഥിയായി വീണ്ടും നിയമസഭയിലേയ്ക്ക്
മത്സരിച്ചെങ്കിലും എന്‍ .ഡി.പി.യുടെ കെ.പി. രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു.
എന്നാല്‍ , 1987ല്‍ അവര്‍ ആലപ്പുഴയില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലേയ്ക്ക്
തിരഞ്ഞെടുക്കപ്പെട്ടു. എന്‍ .ഡി.പി.യിലെ കളര്‍കോട് നാരായണന്‍ നായരെയായിരുന്നു
ഇക്കുറി പരാജയപ്പെടുത്തിയത്.സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള മഹിളാസംഘാംഗം, കേരള വനിതാ കമ്മീഷന്‍ അംഗം,
തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍, ഹൗസിംഗ് ബോര്‍ഡ് അംഗം, റബ്ബര്‍ ബോര്‍ഡംഗം
എന്നീ നിലകളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മകനൊപ്പം സലാലയില്‍ വിശ്രമജീവിതം
നയിച്ചുവരികയായിരുന്നു. തിരുവല്ലയില്‍ വച്ചായിരുന്നു ജന്മശതാബ്ദിയാഘോഷം. മക്കള്‍
: ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത ജേക്കബ്. സംസ്‌കാരം തിങ്കളാഴ്ച തിരുവല്ല മാര്‍ത്തോമ
പള്ളി സെമിത്തേരിയില്‍ .
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment