![]() |
കിസി പോഗോസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി ലോകത്തിലെ ഏറ്റവും വലിയ മന്ദിരം
പൂര്ണമായും തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ മന്ദിരം റഷ്യയില്‍. റഷ്യയിലെ 150 വര്ഷം പഴക്കമുള്ള ഓര്‍ത്തഡോക്‌സ് പള്ളി മന്ദിരമാണ് അടിമുടി തടിചന്തവുമായി തലയുയര്ത്തി നില്ക്കുന്നത്. നട്ടും ബോള്ട്ടും വരെ തടിയില്‍ തീര്ത്തതെന്നു കൂടി പറഞ്ഞാല്‍ വാര്‍ത്തയുടെ കൗതുക ചന്തമേറും. ലോകത്തിലെ ഏറ്റവും പൊക്കമേറിയ തടിനിര്മ്മിതിയാണിത്. പൊക്കം 123 അടി (37.5 മീറ്റര്‍) പള്ളിയുടെ ചട്ടകൂടുമുതല് ആണി വരെ എല്ലാം തടി മയം. പടിഞ്ഞാറന്‍ റഷ്യയില്‍ കിസി ദ്വീപിലാണ് കിസി പോഗോസ്റ്റ് ചര്‍ച്ച്. തടിയില്‍ തീര്‍ത്ത നിരവധി താഴികകുടങ്ങള്‍. ഫിന്‍ലന്‍ഡ് റഷ്യ അതിര്‍ത്തിയില്‍ നിന്ന് 150 മൈല്‍ അകലെയാണ് കിസി പോഗോസ്റ്റ്. 150 വര്ഷത്തിനിടെ ചില്ലറ അറ്റകുറ്റപണികള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ മിഌക്കുപണികള് നടന്നിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിലാണ് പള്ളി സമുച്ചയം പണിതീര്ത്തത്. 1862 ല്‍ മണിമേടയുടെ പണി പൂര്ത്തിയായി. 22 താഴികക്കുടങ്ങളാണ് പള്ളി മന്ദിരത്തിലുള്ളത്. പള്ളിയുടെ ഉള്‍ത്തളങ്ങളില്‍ മതപരമായ 102 അടയാളങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പള്ളിമണി സ്ഥാപിച്ചിരിക്കുന്ന ഗോപുരം നിര്‍മ്മിച്ചത് സൈസോജ് ഓസിപ്പോവ് എന്ന ശില്പിയാണ്. യുനസ്കോ 1990 ല്‍ കിസി പോഗോസ്റ്റ് ചര്‍ച്ചിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
പ്രൊഫ്.ജോണ്‍ കുരാക്കാർ
|
Thursday, December 19, 2013
THE BIGGEST BUILDING IN THE WORLD (കിസി പോഗോസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി )
Subscribe to:
Post Comments (Atom)

No comments:
Post a Comment