Pages

Thursday, December 19, 2013

ജനസമ്പര്‍ക്കപരിപാടിയിൽ സഹായ അഭ്യര്‍ഥനയുമായി ആയിരങ്ങൾ

ജനസമ്പര്ക്കപരിപാടിയി സഹായ അഭ്യര്ഥനയുമായി  ആയിരങ്ങ
ജനസമ്പര്ക്ക പരിപാടിയില് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ സഹോദരി തന്നെ സഹായ അഭ്യര്ഥനയുമായി എത്തിയതു മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരേ എല്.ഡി.എഫ്. നടത്തുന്ന കരിങ്കൊടി സമരത്തിന്റെ ഭാവിയെ ബാധിക്കുന്നു.സമരത്തിനെതിരേ വ്യത്യസ് അഭിപ്രായവുമായി സി.പി.. അടക്കമുള്ള ഘടകകക്ഷികള് രംഗത്തു വന്നതിനു പിന്നാലെയാണു പുതിയ സംഭവ വികാസം. കണ്ണൂര് ജില്ല തന്നെ അതിനു വേദിയാകുകയും ചെയ്തതോടെ സി.പി.എം. പ്രതിസന്ധിയിലായി. ജനസമ്പര്ക്കം തട്ടിപ്പല്ലെന്നു വ്യക്തമാക്കാന് സര്ക്കാരും യു.ഡി.എഫും ഇനി പ്രചരണായുധമാക്കുക സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം .പി.ജയരാജന്റെ സഹോദരിയടക്കമുള്ളവര് സഹായഭ്യര്ഥനയുമായി മുഖ്യമന്ത്രിയെ സന്ദര്ശിക്കാന് എത്തിയതായിരിക്കും. ഉമ്മന് ചാണ്ടിയുടെ ജനസമ്പര്ക്കംകൊണ്ടു സാധാരണക്കാരന് ഒരു ഗുണവും കിട്ടുന്നില്ലെന്നും പരിപാടിയുടെ പേരില് വന്തട്ടിപ്പാണ് നടക്കുന്നതെന്നും തുടക്കം മുതല് തന്നെ സി.പി.എം. നേതൃത്വം രോപിച്ചിരുന്നു.

എന്നാല് സി.പി.എം. പ്രവര്ത്തകരും നേതാക്കളുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു സാമ്പത്തിക സഹായം നേടുന്നുണ്ടെന്ന് യു.ഡി.എഫ്. പറഞ്ഞിരുന്നുവെങ്കിലും അതിനു കൃത്യമായ തെളിവുകള് നല്കാന് കഴിഞ്ഞിരുന്നില്ല. എന്നാല് പ്രമുഖ നേതാവിന്റെ സഹോദരി തന്നെ സഹായ അഭ്യര്ഥനയുമായി എത്തിയതിന്റെ വിശദീകരണം സി.പി.എം. എത്ര നല്കിയാലും അതു സാധാരണ പ്രവര്ത്തകര്ക്ക് പെട്ടെന്ന് ഉള്ക്കൊള്ളാന് കഴിയില്ല. ഇനിയെന്താണു സമരത്തിന്റെ പ്രസക്തിയെന്ന ചോദ്യം പല കോണുകളില് നിന്നും ഉയരുകയും ചെയ്തു. ജനസമ്പര്ക്കം സര്ക്കാര് സംവിധാനം ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയാണെങ്കിലും സോളാര് പ്രക്ഷോഭത്തിന്റെ മറവില് ഇതില് രാഷ്ട്രീയത്തിന്റെ നിറം നല്കിയ സി.പി.എമ്മിനുള്ള തിരിച്ചടികൂടിയായാണു കണ്ണൂര് സംഭവം വിലയിരുത്തപ്പെടുന്നത്.കോണ്ഗ്രസ് പ്രവര്ത്തകര് കൊടുത്ത പരാതി പരിഹരിക്കാനാണു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ലക്ഷങ്ങള് ചെലവഴിച്ച് ജനസമ്പര്ക്കം നടത്തുന്നതെന്നു പ്രതിഷേധ സമരത്തിനിടെ .പി.ജയരാജന് പ്രസംഗത്തില് ആരോപിക്കുമ്പോള് തന്നെയാണു സഹോദരി സഹായാഭ്യര്ഥനയുമായി മുഖ്യമന്ത്രിയെ കാണാന് എത്തിയത്. .പി.ജയരാജന്റെ സഹോദരിയും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ .പി.ഓമനയാണ് സി.പി.എം. ചെറുകുന്ന് ലോക്കല് കമ്മിറ്റി അംഗത്തിന്റെ ഭാര്യ ടി.വി.ശോഭന, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമിതി അംഗം വി.വി.പ്രീത എന്നിവര്ക്കൊപ്പം ജനസമ്പര്ക്ക പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയത്.സ്ത്രീകളെ ഇറക്കി മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം അറിയിക്കുമെന്ന സി.പി.എം. ഭീഷണിയെ തുടര്ന്ന് ഇവരുടെ നീക്കം പോലീസ് രഹസ്യമായി നീരീക്ഷിച്ചിരുന്നു.പ്രീതയുടെ ബന്ധു ചെറുപുഴയിലെ ഷാജുവിനുള്ള സഹായം അഭ്യര്ഥിച്ചായിരുന്നു ഇവര് എത്തിയത്. ഷാജു ശരീരം തളര്ന്നു കിടക്കുകയാണ്. രോഗിക്കൊപ്പം രണ്ടു പേരെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ എന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര് അറിയിച്ചതിനാല് ഓമനയ്ക്ക് ജനസമ്പര്ക്ക വേദിയിലേക്കു കടക്കാന് കഴിഞ്ഞില്ല. ഇവര് തിരിച്ചുപോയെങ്കിലും മഹിളാ അസോസിയേഷന് നേതാവടക്കമുള്ള രണ്ടു പേരും മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യര്ഥിച്ചു. മുഖ്യമന്ത്രി ചികിത്സാ സഹായം അനുവദിക്കുകയും ചെയ്തു.ജനസമ്പര്ക്കവേദിയില് പോയത് വെള്ളം കൊടുക്കാന്: .പി.ഓമനജനസമ്പര്ക്ക പരിപാടി നടക്കുന്നിടത്ത് പോയത് മുഖ്യമന്ത്രിയെ കാണാനോ സഹായം അഭ്യര്ത്ഥിക്കാനോ അല്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം .പി.ജയരാജന്റെ സഹോദരി .പി.ഓമന. കല്യാശേരിയിലെ സഹപ്രവര്ത്തകയായ ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ബന്ധു ജനസമ്പര്ക്ക പരിപാടിയില് പോയിരുന്നു.ബന്ധുവിനും കൂടെയുള്ളവര്ക്കും വെള്ളവും ഭക്ഷണവും കിട്ടാത്തതിനെത്തുടര്ന്ന് അവര്ക്ക് വേണ്ട സൗകര്യങ്ങള് ചെയ്തുകൊടുക്കാന് അവിടെ പോയിരുന്നതാണ്. പെട്ടെന്ന് തിരിക്കുകയും ചെയ്തു.തനിക്കെതിരേയുള്ള ആരോപണത്തിന് പിന്നില് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരിക്കാം. തന്റെ സഹോദരന് .പി.ജയരാജനെ തേജോവധം ചെയ്യാനാണ് ചിലര് ശ്രമിക്കുന്നതെന്നും അവര് മാധ്യമ പ്രവര്ത്തകരോടു പറഞ്ഞു.
വെള്ളം കൊടുക്കുന്ന ഡ്യൂട്ടി ആരും ഓമനയ്ക്ക് നല്കിയിട്ടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ്
കണ്ണൂര്: സ്വന്തം സഹോദരിയെ പൊതുജനസമ്പര്ക്കപരിപാടിയിലേക്ക് പറഞ്ഞുവിട്ട് പുറത്ത് ഗീര്വാണ പ്രസംഗം നടത്തിയ .പി ജയരാജന്റെ നിലപാട് അണികളോടുള്ള വഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്.താന് ജനസമ്പര്ക്ക പരിപാടിയില് പങ്കെടുത്തവര്ക്ക് വെള്ളം കൊടുക്കാനാണ് പോയതെന്നാണു . പി ജയരാജന്റെ സഹോദരി ഓമന ഇപ്പോള് പറയുന്നത്. വെള്ളം കൊടുക്കാന് അവിടെ വോളണ്ടിയര്മാരുണ്ടായിരുന്നു.പോലീസും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഓമനയ്ക്ക് ഇങ്ങനെയൊരു ഡ്യൂട്ടി ആരും നല്കിയിരുന്നില്ല-അദ്ദേഹം പറഞ്ഞു.

                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: