കൊക്കാരെ ബേലൂര്
(Kokkare Bellur- A Village of birds. It is a small village between Bengaluru and Mysore highway. That village serves as a home to spotbilled and painted storks. It is not a sanctuary, and birds live freely in the middle of village and are quite used their human neighbours. Location- Mandya (Dt) Karnataka. By road From Bengalru on Mysuru road turn left after Channapatna. From there its just 10 km to Kokkare Bellur.)
നിശബ്ദമായ ഗ്രാമം...ആരവങ്ങളില്ല സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോഴും നിശബ്ദരായി പക്ഷികളുടെ സൗന്തര്യം ആസ്വദിക്കുന്നു.
മെല്ലെ നീങ്ങുന്ന വാഹനങ്ങള്‍ ഒരൊറ്റ വീട്ടില്‍ നിന്ന് പോലും കുട്ടികളുടെ കരച്ചിലോ ബഹളമോ ഇല്ല. ഗ്രാമീണരുടെ
ശ്രദ്ധ ഒന്ന് മാത്രം.പക്ഷികള്‍ സംരക്ഷിക്കപെട്ടിരികണം. അവയുടെ ഒരു തൂവലിന് പോലും പോറല്‍ എല്ക്കരുത്.ബംഗലൂരില് നിന്നും 88 കിലോമീറ്റര്‍ അകലെയുള്ള കൊക്കാരെ ബേലൂര് ഗ്രാമം വ്യത്യസ്തമായ അനുഭവം ആണ്. ഓടുമേഞ്ഞ ചെറിയ വീടുകള്‍ തങ്ങി നില്ക്കുന്ന ഓരോ വീടിന്റെ സമീപത്തും വൃക്ഷങ്ങള്‍ ഉണ്ട്. പുളിയോ,ആല്മരമോ..അവയില്‍ നിറയെ പക്ഷി കൂടുകള്‍ കാണാം.കൂടുകളില്‍ കുഞ്ഞുങ്ങള്‍,
അവയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന അമ്മമാര്‍. പക്ഷികള്‍ ആയിരകണക്കിനാണ്. വരന കൊക്കും പെലി കണ്ണും ആണ് കൂടുതല്‍..... പക്ഷികള്‍ ചെക്കെരുമ്പോഴും ആരവങ്ങള്‍ ഇല്ലെന്നു പറയാം. ഗ്രാമീണര്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന അവസരങ്ങളിലും അല്പ്പം അകലെ ആണ് മേളക്കൊഴുപ്പുകള്‍ അരങ്ങേറുക ശല്യപെടുത്താതെ.
ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് അസഹ്യം. വര്ണ്ണ കൊക്കിന്റെ കുഞ്ഞുങ്ങള്‍ ഏപ്രിലില്‍ വിരിയും. കുഞ്ഞുങ്ങള്‍ക്ക് അമ്മ തന്നെ ചിറകു വിരിച് ചൂടില്‍ നിന്ന് സംരക്ഷണം നല്കുന്നു. ചിലപ്പോള്‍ അകലെ ഉള്ള തനീര്തടങ്ങളില്‍ നിന്ന് കൊക്കില്‍ വെള്ളം നിറച്ച കൊണ്ട് വന്നു ഉച്ചക്ക് കുഞ്ഞുങ്ങളെ
തളിക്കുന്ന അപൂര്‍വ കഴയും കാണാം. സൂര്യന്റെ ദിശ അനുസരിച് വെയിലിനെ അകറ്റാന്‍ വിരിച് നിര്ത്തിയ തന്റെ ചിറകിന്റെ സ്ഥാനവും അമ്മ പലപ്പോഴായി മാറ്റുന്നത് കാണാം.ഗ്രാമീണര്‍ ആരും പക്ഷികള്ക്ക് തീറ്റ കൊടുക്കുന്നില്ല. അല്പ്പം അകലെയുള്ള തടാകങ്ങളില്‍
നിന്നും ചെറു പുഴകളില്‍ നിന്നും പക്ഷികള്‍ വേണ്ടത്ര മീനുകളെ പിടിക്കുന്നു. കുഞ്ഞുങ്ങള്ക്കും ഈ മീനുകളെ തന്നെ കൊക്കില്‍ വെച്ചു കൊടുക്കുന്നു....
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment