Pages

Sunday, December 1, 2013

CABINET CANCELED CHAKKITTAPARA MINING LICENCE

CABINET CANCELED CHAKKITTAPARA

MINING LICENCE

ചക്കിട്ടപാറ ഇരുമ്പയിര് സര്‍വെ

The Cabinet on Wednesday27th November,2013, cancelled the permission granted to MSPL Ltd, a Karnataka-based company, for mining of iron ore at  Chakkittapara in Kozhikode district.The decision comes in the wake of allegations that  former industries minister Elamaram Karim had taken bribe for granting administrative sanction for the project.  However, at the cabinet briefing, Chief Minister Oommen Chandy said the decision was taken following a note submitted by the Industries Department seeking  cancellation of the order and also due to the centre's notification to ban mining activities in the area which has been designated as an environmentally sensitive zone by the Kasturirangan panel.The cabinet also cancelled the permission for iron ore mining in two other places, Kakoor and Mavoor, in Kozhikode district.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയില്‍ സ്വകാര്യകമ്പനി നടത്തുന്ന ഇരുമ്പയിര് സര്‍വെ വിവാദമാകുന്നു. വനംവകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറിയ സ്ഥലമാണിത്.ചക്കിട്ടപാറ വില്ലേജിലെ സര്‍വെനമ്പര്‍ 801 മുതല്‍ 804 വരെയും, 917 മുതല്‍ 923 വരെയും, 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായിട്ടുള്ള എം.എസ്.എല്‍. കമ്പനി സര്‍വെ നടത്തിയത്.
കേന്ദ്ര ഖനിമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് രണ്ടുവര്‍ഷംമുമ്പ് ഇരുമ്പയിര്‍ സര്‍വെ ആരംഭിച്ചത്. ആ നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയായി.
2008-ല്‍ സംസ്ഥാനസര്‍ക്കാര്‍ ചക്കിട്ടപാറ വില്ലേജില്‍ മൈനിങ് പെര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.തുടര്‍ന്ന് 2011-ല്‍ 1980-ലെ വനസംരക്ഷണനിയമം പാലിച്ചുകൊണ്ട് നിര്‍ദിഷ്ടപ്രദേശത്ത് സര്‍വേ നടത്തുന്നതിന് എം.എസ്.വി.എല്‍. കമ്പനിക്ക് സംസ്ഥാന സര്‍ക്കാറും അനുമതി നല്കി. 2013 ജനവരി 22 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നത്. നിശ്ചിതതീയതിക്കകം സര്‍വെനടപടികള്‍ പൂര്‍ത്തിയാവാതെ വന്നതിനെത്തുടര്‍ന്ന് എം.എസ്.വി.എല്‍. കമ്പനി സര്‍ക്കാറിനെ സമീപിച്ചു. പിന്നീട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സര്‍വേകാലാവധി നീട്ടിനല്കാന്‍ 2013 മാര്‍ച്ച് 18ന് കോഴിക്കോട് ഡി.എഫ്.ഒ.യോട് നിര്‍ദേശിച്ചു.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധീനതയിലുള്ള സ്ഥലത്ത് സര്‍വെ നടത്താന്‍ അനുമതി നല്കാന്‍ ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റ് മാനേജര്‍ക്ക് 2013 മെയ് 23ന് കത്തുനല്കി.അനുമതി നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 26, 27 തീയതികളില്‍ കമ്പനി അധികൃതര്‍ സര്‍വെ പുനരാരംഭിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ സര്‍വെ മുടങ്ങി.നവംബര്‍ രണ്ടിന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം എം.എസ്.വി.എല്‍. കമ്പനി നടത്തുന്ന സര്‍വെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. തത്കാലം സര്‍വെനടപടികള്‍ നിലച്ചുവെങ്കിലും ചക്കിട്ടപാറ വില്ലേജില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അണിയറനീക്കങ്ങള്‍ നടക്കുന്നുവെന്ന സംശയം നിലനില്ക്കുകയാണ്.ഖനനത്തിനായി വനമേഖലയില്‍പ്പെട്ട കുന്നുകള്‍ ഇടിച്ചുനിരത്തുന്നത് വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കക്കയം അണക്കെട്ടും ബാണാസുരസാഗര്‍ അണക്കെട്ടും ഈ പ്രദേശത്തിന് അടുത്താണ്. കുറ്റിയാടിപ്പുഴയെയും ഇത് ബാധിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. പരിസ്ഥിതി ലോലപ്രദേശത്ത് ഖനനത്തിന് അനുമതി ലഭിക്കാന്‍ ഇനി കഴിയാത്ത സാഹചര്യത്തിലാണ് രണ്ടുവര്‍ഷംമുമ്പുള്ള അനുമതിയുടെ ബലത്തില്‍ നീക്കം തുടങ്ങിയിരിക്കുന്നത്.എന്നാല്‍ ഖനനത്തിന് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്കിയിട്ടില്ലെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചക്കിട്ടപാറയിലെ ഖനനാനുമതി റദ്ദാക്കി തിരുവനന്തപുരം: ബെല്ലാരി കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്കിയ നടപടി സംസ്ഥാന മന്ത്രിസഭ റദ്ദാക്കി. ചക്കിട്ടപാറയെ കൂടാതെ മറ്റ് രണ്ട് ഇടങ്ങളിലെ ഖനനത്തിനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. നവംബര് 27 ന് ചേര്ന്ന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. മാവൂര്, കാക്കൂര് വില്ലേജുകളിലെ ഖനനാനുമതിയും മന്ത്രിസഭ റദ്ദാക്കിയിട്ടുണ്ട്. ചക്കിട്ട പാറയിലെ ഇരുമ്പയിര് ഖനംസംബന്ധിച്ച് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നല്കി കുറിപ്പ് പരിഗണനക്കെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.

Prof. John Kurakar


No comments: