Pages

Tuesday, December 24, 2013

ക്രിസ്മസ് - ആഘോഷത്തിന്റെ ദിനം

ക്രിസ്മസ്ആഘോഷത്തിന്റെ ദിനം
mangalam malayalam online newspaperആഘോഷത്തിന്റെ അവസരമാണ് ക്രിസ്മസ്. മിക്ക യൂറോപ്യന് രാജ്യങ്ങളും പരമ്പരാഗതമായ അനേകം ആഘോഷങ്ങളോടെ ക്രിസ്മസിനെ വരവേല്ക്കുന്നു. സാന്റാ കേ്ലാസുമ അരുടെ വേഷമിട്ടവര് തെരുവിലൂടെ കൂട്ടയോട്ടം നടത്തുന്ന സാന്റാ റണ് ഇതില് പ്രധാനമാണ്. ചില രാജ്യങ്ങളില് ക്രിസ്മസ് റണ് എന്നും ഇതിനു പേരുണ്ട്.ഓരോ നഗരത്തിലും തെരുവുകള് തോറും ഇത്തരം ഓട്ടം സംഘടിപ്പിക്കാറുണ്ട്. ജനങ്ങള് ഒന്നടങ്കം ഇതില് പങ്കു കൊള്ളുന്നു. പലപ്പോഴും ആഘോഷച്ചടങ്ങെന്നതിലുപരി സാമുഹ്യ സേവനത്തിനു ഫണ്ട് കണ്ടെത്താനും ഇത്തരം ചടങ്ങ് സംഘടിപ്പിക്കുന്നു. നേരത്തേ യൂറോപ്യന് രാജ്യങ്ങളില് മാത്രം ഒതുങ്ങിനിന്ന ആഘോഷം ഇപ്പോള് ഏഷ്യന് രാജ്യങ്ങളിലും അരങ്ങേറുന്നുണ്ട്. ഇത്തവണ ജപ്പാനില് സുനാമി ബാധിതരെ സഹായിക്കാനും ഫിലിപ്പീന്സില് കൊടുങ്കാറ്റ് ദുരിതബാധിതരെ സഹായിക്കാനും സാന്റാ റണ് നടത്തി.

സ്പെയിനിലെ മാഡ്രിഡില് ഇത്തവണ രണ്ടുവഷമായി തകര്ച്ചയിലായ സാമ്പത്തിക മേഖലയ്ക്ക് ഉത്തേകമാകാന് വേണ്ടിയാണ് ഓട്ടം സംഘടിപ്പിച്ചത്. പങ്കെടുത്ത ഓരോരുത്തരും ഓരോ യൂറോ വീതം സന്നദ്ധസംഘടനകള്ക്ക് സംഭാവന ചെയ്തു. ക്രിസു പിറന്ന ബെത്ലഹേമില് ഇത്തവണ ഇന്ത്യക്കാരുടെ സാന്റാ റണ് നടന്നു. തിരുപ്പിറവി ദേവാലയത്തിനു ലാണ് ഇന്ത്യന് പതാകയുമായി സാന്റാമാര് അണിനിരന്നത്.മൊണാക്കോയില് ക്രിസ്മസ് കുളി വളരെ പ്രസിദ്ധമാണ്. ക്രിസ്മസ് പാപ്പാമാരുടെ വേഷത്തില് ബീച്ചിലെത്തുന്ന സംഘം കടലിലിറങ്ങി കുളിച്ചുകൊണ്ടാമ്പോണ് ആഘോഷം തുടങ്ങുന്നത്. ആഘോഷം തീരുമ്പോഴേക്കും ആഘോഷക്കാര് ബിക്കിനിയിലും മറ്റു സ്നാന വേഷങ്ങളിലുമെത്തിയിരിക്കും.

                                           പ്രൊഫ്‌..ജോണ്‍ കുരാക്കാർ 

No comments: