ആം
ആദ്മി സര്‍ക്കാരിന്
രാഷ്ട്രപതിയുടെ
പച്ചക്കൊടി
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞ
ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഉറപ്പായി.ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി
ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതിയുടെ അനുമതി
വേണ്ടിവന്നത്. നേരത്തെ ഒരു പാര്‍ട്ടിയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം
ഉന്നയിക്കാത്തതിനെ തുടര്‍ന്ന് ലെഫ്റ്റ്‌നന്റ് ഗവണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ചെയ്തിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസ് പിന്തുണയോടെ ഏറ്റവും വലിയ രണ്ടാമത്തെ
കക്ഷിയായ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറായി
മുന്നോട്ടുവന്നത്. സര്‍ക്കാര്‍ രൂപവത്‌രിക്കാന്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട്
പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വന്നു കണ്ടതിനു ശേഷം ഗവര്‍ണര്‍ ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍
രൂപവത്കരിക്കാന്‍ അനുമതി നല്‍കിയത്. എഴുപതംഗ സഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28
അംഗങ്ങളാണുള്ളത്. പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് എട്ടും. സഭയിലെ ഏക ജെ.ഡി.യു
അംഗത്തിന്റെ പിന്തുണയും ആം ആദ്മി പാര്‍ട്ടിക്കാണ്.
സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്
സത്യപ്രതിജ്ഞാച്ചടങ്ങിനുള്ള ഒുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചീഫ് സെക്രട്ടറി
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.അണ്ണ ഹസാരേയുടെ അഴിമതി
വിരുദ്ധ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന രാംലീല മൈതനത്തായിരിക്കും
സത്യപ്രതിജ്ഞ. മന്ത്രിമാരാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ മനീഷ് സിസോദിയ,
വിനോദ്കുമാര്‍ ബിന്നി, രാഖി ബിര്‍ള എന്നിവരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്
കരുതുന്നത്.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment