ഫയര്ഫോഴ്സ് നവീകരണ സമിതി മേധാവി
അലക്സാണ്ടര് ജേക്കബിനെ ഫയര്‍ഫോഴ്‌സ്
നവീകരണ സമിതി മേധാവിയായി നിയമിച്ചു
.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍
ഫോണ്‍ ഉപയോഗിച്ച് സംഭവവുമായി ബന്ധപ്പെട്ട
വിവാദങ്ങളെ തുടര്‍ന്ന് ജയില്‍
ഡിജിപി സ്‌ഥാനത്തു നിന്നും അടുത്തിടെ
ഇദ്ദേഹത്തെ മാറ്റിയിരുന്നു .എഡിജിപി
വിജയാനന്ദിനെ സിവില്‍ സപ്ലൈസ് എംഡിയായും അരുണ
സുന്ദര്‍രാജിനെ
കെഎസ്‌ഐഡിസി
എംഡിയായും സര്‍ക്കാര്‍ നിയമിച്ചു.
ഡിഐജി ജയരാജിന് ഐജിയായി
സ്‌ഥാനക്കയറ്റം
നല്‍കി.
നിധിന്‍ അഗര്‍വാള്‍,
പത്മകുമാര്‍, അനന്തകൃഷ്‌ണന്‍
എന്നവരെ എഡിജിപിമാരായും സര്‍ക്കാര്‍ ഉയര്‍ത്തി.
നിരവധി കേസുകളില്‍ ആരോപണ
വിധേയരായതിനാല്‍ ഐപിഎസ്
ഉദ്യോഗസ്‌ഥരായ
എസ്.ശ്രീജിത്തിനും
ടോമിന്‍ തച്ചങ്കരിക്കും സ്‌ഥാനക്കയറ്റം
നല്‍കിയില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment