Pages

Sunday, December 29, 2013

എല്‍ഡിഎഫ് സോളാർ സമരത്തിനു തല്‍ക്കാലം വിരാമം.

എല്ഡിഎഫ് സോളാ
 സമരത്തിനു തല്ക്കാലം വിരാമം.
മുഖ്യമന്ത്രി രാജി വെയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ സോളാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് നടത്തിവന്ന എല്ലാ സമരങ്ങള്‍ക്കും തല്‍ക്കാലം വിരാമം. ക്ലിഫ്ഹൗസ് ഉപരോധവും കരിങ്കൊടി പ്ര​യോഗവും മുഖ്യമന്ത്രിയുടെ ബഹിഷ്ക്കരണവുമെല്ലാം അവസാനിപ്പിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ സിപിഎം നേതാവ്‌ വൈക്കം വിശ്വന്‍ വ്യക്‌തമാക്കി.അതേസമയം തെരുവിലെ സമരം അവസാനിപ്പിക്കമെങ്കിലും മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം നിയമസഭയ്‌ക്കകത്ത് തുടരും. മൂന്നാം തീയതി മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രതിഷേധം കൊണ്ടുവരാനാണ്‌ തീരുമാനം. പ്രതിഷേധത്തിന്റെ പുതിയ രൂപം എന്ന നിലയില്‍ റേഷന്‍ വിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും പ്രതിഷേധം ഉണ്ടാകും. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പട്ടയ വിരുദ്ധ സമരത്തിന്‌ പിന്തുണ നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

സമരത്തിന്‌ കാര്യമായി ജനപിന്തുണ ലഭിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നേരത്തേ തന്നെ സമരത്തിനെതിരേ ശക്‌തമായ വിമര്‍ശനം എല്‍ഡിഎഫില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. സിപിഐയും ആര്‍എസ് പിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ സമരരീതി മാറ്റണമെന്ന് പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന്‌ പുറമേ സന്ധ്യയെ പോലെയുള്ള വീട്ടമ്മമാര്‍ സമരത്തിനെതിരേ പരസ്യമായി രംഗത്ത്‌ വന്നതും നയം പുതുക്കാന്‍ എല്‍ഡിഎഫിന്‌ തിരിച്ചടിയായി.സോളാര്‍ പ്രശ്‌നത്തില്‍ ശക്‌തമായ നിലപാട്‌ എടുത്തെങ്കിലും പ്രതിഷേധങ്ങളില്‍ അണികളുടെ സാന്നിദ്ധ്യം ശക്‌തമാക്കാനാകുന്നില്ല എന്നത്‌ സിപിഎമ്മിനെ വലിയ തോതില്‍ വിഷമിപ്പിച്ചിരുന്നു. ക്ളിഫ് ഹൗസ് ഉപരോധ സമരത്തിനെതിരേ സന്ധ്യ പ്രതികരിച്ചതിന് പിന്നാലെ വീട്ടമ്മമാരെ പങ്കെടുപ്പിച്ചുള്ള ഉപരോധ സമരത്തിന് സിപിഎം സംസ്‌ഥാന സെക്രട്ടറിക്ക്‌ വരെ മുന്നണിയില്‍ എത്തേണ്ടി വന്നിരുന്നു.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: