Pages

Sunday, December 29, 2013

കൊട്ടാരക്കര പട്ടാഴിയില്‍ പടക്കശാലയ്‌ക്ക് തീപിടിച്ചു

കൊട്ടാരക്കര  പട്ടാഴിയില്  പടക്കശാലയ്ക്ക് തീപിടിച്ചു

mangalam malayalam online newspaperപത്തനാപുരം പട്ടാഴിയില്‍ പടക്കശാലയ്‌ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ആറുപേരുടെ നില ഗുരുതരമാണെന്നാണ്‌ സ്‌ഥിരീകരിച്ച റിപ്പോര്‍ട്ട്‌. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്‌. പരിക്കേറ്റ അഞ്ചുപേരെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ഡിസംബർ 29 നു ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്‌. കല്ലട അജയന്‍ എന്നയാളുടെ പടക്കശാലയ്‌ക്കാണ്‌ തീ പിടിച്ചത്‌. പരിക്കേറ്റവരില്‍ ഇയാളുടെ ഭാര്യയും ഉണ്ടെന്നാണ്‌ സൂചന. ക്രിസ്‌മസ്‌ ന്യ ഇയര്‍ ആഘോഷങ്ങള്‍ക്കായി തയ്യാര്‍ ചെയ്‌ത പടക്കത്തിനായിരുന്നു തീ പിടിച്ചത്‌.

റബ്ബര്‍ തോട്ടത്തിന്‌ നടുവില്‍ പൊതുവേ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു പടക്കശാല. പൊതുവേ പടക്ക നിര്‍മ്മാണത്തില്‍ തഴക്കം വന്നയാളാണ്‌ അജയന്‍ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇയാളുടെ മകള്‍ സ്വാതിയുടെ പേരിലാണ്‌ പടക്കശാലയുടെ ലൈസന്‍സ്‌. രണ്ടു വര്‍ഷമായി ഇവിടെ ഈ പടക്കശാല പ്രവര്‍ത്തിക്കുന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തേക്ക് പെട്ടെന്ന് എത്താന്‍ കഴിയാതെ വന്നത് സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ കൂട്ടി.

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: