പൈനാപ്പില്‍ ഇലയില്വിരിഞ്ഞത്
വസ്ത്രവിസ്മയം

നമ്മള് പാഴാക്കിക്കളയുന്ന പൈനാപ്പില് ഇലയില് നിന്നുതന്നെയാണോ ഇതൊക്കെയും നിര്മിച്ചെടുക്കുന്നത്...?- മൂവാറ്റുപുഴ കാര്ഷികോത്സവ നഗരിയിലെത്തിയ മന്ത്രി പി.കെ ജയലക്ഷ്മിക്ക് കേരള പൈനാപ്പിള് മിഷന്റെ സ്റ്റാളിലെത്തിയപ്പോള് വിസ്മയം അടക്കാനായില്ല. ഒപ്പമുള്ള ജോസഫ് വാഴക്കന് എം.എല്.എയും അത്ഭുതത്തോടെയാണ് ഓരോ ഉല്പ്പന്നവും നോക്കികണ്ടത്.എന്നാല് പൈനാപ്പിളില് നിന്ന് മൂല്യവര്ദ്ധിത ഉത്പന്നങ്ങള് നിര്മിച്ച് അന്തര്ദേശീയ തലത്തില് പ്രചരിപ്പിക്കുന്ന പ്രവാസി വ്യവസായി ഇസ്മയില് റാവുത്തര് ഓരോന്നിന്റേയും നിര്മാണ രീതി വിവരിച്ചതോടെ മന്ത്രിയും എം.എല്.എയും ഒപ്പമുണ്ടായിരുന്നവരും സശ്രദ്ധംകേട്ടു.പൈനാപ്പിള് ജാമും പലതരത്തിലുള്ള അച്ചാറുകളും ആഫ്രിക്കയിലെ ബേബി പൈനാപ്പിളുമൊക്കെ ആകര്ഷിച്ചതിനേക്കാള് മേളയ്ക്കെത്തിയവര് നോക്കിക്കണ്ടത് പൈനാപ്പിള് ഇലയില്നിന്ന് നെയ്തെടുത്ത പലതരത്തിലുള്ള ഉത്പ്പന്നങ്ങളാണ്. പൈജാമയും കൂര്ത്തയും തലയിണയും ലേഡീസ് ബാഗും ടേബിള് മാറ്റും വിവിധങ്ങളായ കരകൗശല വസ്തുക്കളും വാള് ഫ്രെയിമുകളും എന്നുവേണ്ട 39 തരം ഉത്പ്പന്നങ്ങളാണ് ഇത്തരത്തില് സ്റ്റാളുകളിലുള്ളത്. ഇതെല്ലാം നമ്മള് പാഴാക്കികളയുന്ന പൈനാപ്പിളിന്റെ ഇലയില്നിന്ന് നെയ്തെടുത്തതാണെന്ന് വിശ്വസിക്കാന് തന്നെ പ്രയാസം. എന്നാല് സ്റ്റാളില് സ്ഥാപിച്ച ടെലിവിഷന് സ്ക്രീനില് നിര്മാണ രീതി വിശദമാക്കിയതോടെ വിശ്വസിക്കാതെ തരമില്ലെന്നായി.

ഫിലിപ്പീന്സിലാണ് പൈനാപ്പിള് ഇല സംസ്ക്കരിച്ചെടുത്ത് ഫൈബറുകളുണ്ടാക്കുന്നത്. അവിടെ സര്ക്കാറിന്റെ സഹായത്തോടെ പൈനാപ്പിള് കൃഷി ചെയ്ത് വ്യവസായികാടിസ്ഥാനത്തിലാണ് നിര്മാണം. ഈ ഫൈബറുകള് ഉപയോഗിച്ച് ഇറ്റലിയിലെ കെയര് ഇറ്റലി എന്ന ബ്രാന്റഡ് വസ്ത്ര നിര്മാണ കേന്ദ്രത്തില്നിന്നാണ് വസ്ത്രങ്ങള് നെയ്തെടുക്കുന്നത്. മൂവാറ്റുപുഴയിലെ ആദ്യകാല പൈനാപ്പിള് കര്ഷക കുടുംബത്തില് ജനിച്ച ഇസ്മയില് റാവുത്തര് വിദേശത്തെത്തി ബിസിനസ് ശൃംഖല പടുത്തുയര്ത്തിയപ്പോഴും പൈനാപ്പിളിന്റെ നിറവും മണവും മനസില്നിന്ന് മാഞ്ഞില്ല. ഇതുകൊണ്ട് തന്നെയാണ് ബ്രാന്റഡ് വസ്ത്രനിര്മാണ രംഗത്തേക്ക് തിരിഞ്ഞപ്പോഴും പൈനാപ്പിളില്നിന്നുള്ള സാധ്യതകള് ഇേദ്ദഹം കണ്ടെത്താന് ശ്രമിച്ചതും.ഇന്ത്യയിലെ പൈനാപ്പിള് ഉത്പാദനത്തില് കേരളത്തിന് പ്രാധാന്യമര്ഹിക്കുന്ന സ്ഥാനമുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പൈനാപ്പിള് കൃഷി വ്യാപകമായുള്ളത്. ഇതില്തന്നെ വാഴക്കുളത്തെ പൈനാപ്പിളുകള്ക്കാണ് മാര്ക്കറ്റില് ഏറെ പ്രിയം. സംസ്ഥാനത്ത് 15,000 ഏക്കറില് പൈനാപ്പിള് കൃഷിയുണ്ട്.
രണ്ട് ടണ് ഫൈബറില്നിന്ന് 600 മീറ്റര് വസ്ത്രം നിര്മിക്കാന് സാധിക്കും. ഇത്തരത്തിലുള്ള വസ്ത്രങ്ങള്ക്ക് അന്താരാഷ്ട്ര വിപണിയില് 25,000 രൂപ വരെ ലഭിക്കുകയും ചെയ്യും...- ഇസ്മയില് റാവുത്തര് കണക്കിലെ കാര്യം വിശദീകരിച്ചപ്പോഴാണ് മന്ത്രി ജയലക്ഷ്മിക്ക് അത്ഭുതമേറിയത്. തന്റെ നാട്ടിലും പൈനാപ്പിള് കൃഷിയുണ്ടെന്നും ഇവിടങ്ങളില് പൈനാപ്പിള് പഴം ശേഖരിച്ചുകഴിഞ്ഞാല്പിന്നെ ഇല വെറുതെ കളയുകയാണെന്നും ഇത്തരം സാധ്യതകള് ഉപയോഗപ്പെടുത്തുകയാണെങ്കില് അത് കര്ഷകര്ക്ക് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.ഫിലിപ്പീന്സ് സര്ക്കാര് ഇതിനായി ഏറെ സഹായങ്ങള് നല്കുന്നുണ്ട്.അവിടെ വീടുകളില് ചര്ക്ക ഉപയോഗിച്ച് പൈനാപ്പിള് ഫൈബറുകള് നിര്മിച്ചെടുക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായവും നല്കുന്നുണ്ട്. ഇവിടേയും സര്ക്കാറിന്റെ ഭാഗത്ത്നിന്ന് പ്രോത്സാഹനം ലഭിക്കുകയാണെങ്കില് ഗുണകരമാകുമെന്ന ഇസ്മയില് റാവുത്തരുടെ ഓര്മപ്പെടുത്തലിന് തീര്ച്ചയായും പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്കി. ഉല്പ്പന്നങ്ങളെല്ലാം നോക്കിക്കണ്ടശേഷമാണ് മന്ത്രി മറ്റ് സ്റ്റാളുകളിലേക്ക് നീങ്ങിയത്. വൈവിദ്ധ്യമാര്ന്ന ഒട്ടേറെ സ്റ്റാളുകള് മേളയിലുണ്ട്. വിവിധതരത്തിലുള്ള വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
-
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment