വിശന്നു വലഞ്ഞ കുട്ടികള് കുപ്പത്തൊട്ടിയില് നിന്നും ആഹാരംകഴിച്ചു: മാതാവിനെ അറസ്റ്റുചെയ്തു
ഹൂസ്റ്റണ്‍ : വിശന്നു വലഞ്ഞ
കുട്ടികള് കുപ്പത്തൊട്ടിയില്
നിന്നും ആഹാരംകഴിച്ച കുറ്റത്തിന് മാതാവിനെ പോലീസ് അറസ്റ്റുചെയ്തു.
അഞ്ചു കുട്ടികളുടെ മാതാവായ ഇരുപത്തി രണ്ടുകാരിയെയാണ്
പോലീസ് അറസ്റ്റുചെയ്തത്.
സംഭവം ഇങ്ങനെ, ഒന്നും രണ്ടും,
മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളെ
തനിച്ചാക്കി ഇരുപത്തി രണ്ടുകാരിയായ മാതാവ്
രാത്രിയില്‍ ജോലിയ്ക്ക് പോയി.
വിശന്നു വലഞ്ഞ കുട്ടികള്‍
ആഹാരം ലഭിക്കാതെ രാത്രി പുറത്തിറങ്ങുകയും
അപ്പാര്‍ട്ടുമെന്റിന്
പിന്നില്‍ മാലിന്യങ്ങള്‍
നിക്ഷേപിക്കുന്ന കുപ്പത്തൊടിയില്‍ നിന്ന് ചീഞ്ഞ
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആര്‍ത്തിയോടെ എടുത്തു കഴിച്ചു.
ഇത് സമീപവാസിയുടെ ശ്രദ്ധയില്‍പ്പെട്ടു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന്
പോലീസ് സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിത സ്ഥാനത്ത്
എത്തിക്കുകയും മാതാവിനെ അറസ്റ്റ് ചെയ്ത്
കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment