Pages

Friday, December 20, 2013

ചിറാപുഞ്ചി ലോകത്തിന്റെ മഴയുടെ തലസ്ഥാനം

ചിറാപുഞ്ചി
ലോകത്തിന്റെ  മഴയുടെ തലസ്ഥാനം

                   ഇന്ത്യയിൽ പ്രകൃതി ഒരുക്കിയ  അത്ഭുതങ്ങൾ തേടിയുള്ള നമ്മുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല, ഇന്ത്യയിൽ പ്രകൃതി തന്നെ ഒരുക്കിവച്ച നിരവധി അത്ഭുങ്ങൾ ഉണ്ട്. ഇന്ത്യയുടെ ഭൂപകൃതിയേയും നദികളേയും മലകളേയും വളരെ അതിശയോക്തി കലർത്തി, അത്ഭുതങ്ങളെന്ന് വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് എവിടെ ചെന്നാലും ഇത്തരത്തിൽ അത്ഭുതങ്ങൾ കാണാം. പക്ഷെ പ്രകൃതി ഇന്ത്യയിൽ മാത്രം ഒരുക്കി വച്ച നിരവധി അത്ഭുതങ്ങൾ ഉണ്ട്. ജമ്മുകാശ്മീർ മുതൽ കേരളം വരെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥനങ്ങളിലും ഇത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ നമുക്ക് കാണാം. അത്ഭുതങ്ങളെന്നും പ്രതിഭാസങ്ങളെന്നും നമ്മൾ അതിനെ വിളിച്ച് പോരുന്നു. ഇവയൊക്കെ അത്ഭുതങ്ങൾ ആയതുകൊണ്ട് തന്നെ മതപരമായ പ്രാധാന്യം ഇത്തരം പ്രതിഭാസങ്ങൾക്ക് നൽകിപോകുന്നത് സ്വാഭാവികമാണ്. അത്ഭുതങ്ങൾ കാണുമ്പോൾ നമ്മൾ പറയാറില്ലേ? എല്ലാം ദൈവത്തിന്റെ കളികൾ എന്ന്. അത്തരത്തിൽ ദൈവത്തിന്റെ ഏഴ് കളികൾ നമുക്ക് കാണാം. ഇവയൊക്കെ കണ്ടിട്ട് നിങ്ങൾക്ക് അത്ഭുതമായിട്ട് തോന്നുന്നില്ലെങ്കിൽ, നേരിട്ട് അവിടെ പോയി കണ്ട് നോക്കുക. അപ്പോൾ നിങ്ങൾ പറയും... ഇന്ത്യയിൽ പ്രകൃതി ഒരുക്കിയ സപ്താത്ഭുതങ്ങൾ1/8 ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ചിറപുഞ്ചി നദികൾക്കും തോടുകൾക്കും കുറുക്കെ മനുഷ്യർ പാലം നിർമ്മിക്കാറുണ്ട്. എന്നാൽ പ്രകൃതി നിർമ്മിച്ച പാലം കാണണമെങ്കിൽ ചിറാപുഞ്ചിയിൽ പോകണം. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന ഇവിടുത്തെ പാലം സഞ്ചാരികൾക്ക് വിസ്മയമാണ് ഒരുക്കുന്നത്. മരങ്ങളുടെ വേരുകൾ നീണ്ട് വന്ന് നദിക്ക് കുറുകേ പാലം പോലെ രൂപപ്പെട്ടതാണ്. നദികടക്കാൻ ആളുകൾ ഈ പാലമാണ് ഉപയോഗിക്കുന്നത്. ചിറപൂഞ്ചിയിലെ ഗ്രാമങ്ങളിൽ ചെന്നാൽ ഇത്തരത്തിൽ നിരവധി പാലങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും മഴയിൽ  പീലി വിടര്ത്തുന്ന  മയിലാണ് ചിറാപുഞ്ചി . ലോകത്തിന്റെ  മഴയുടെ തലസ്ഥാനമാണ്‌  ചിറാപുഞ്ചി  കിഴക്കിന്റെ  സ്കോട്ട് ലെണ്ട് എന്ന്  ബ്രിട്ടിഷുകാർ  ചിറാപുഞ്ചിയെ  വിളിക്കുന്നു . വേനലിൽ പോലും പൂത്തുനില്ക്കുന്ന  മലനിരകളും  മഴക്കാടുകളും  ചിറാ പുഞ്ചിയെ  മനോഹരമാക്കുന്നു . അസമിൽ നിന്നാണ്  മേഘാലയയിലേക്ക്  കടക്കേണ്ടത്.  വലിയ മലനിരകളുടെ  മുകൾത്തട്ടിലാണ്  ഈ പ്രദേശം . മഴ മേഘങ്ങള്ക്ക് പോലും  മറികടക്കാനാവാത്ത  നെടുംകോട്ട .

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: