കെ. കരുണാകരന്റെ പ്രതിമ
രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
വൈകുന്നേരം നാലു മണിയോടെ സൈനിക ഹെലികോപ്‌റ്ററിലാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ , മുഖമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍ , കൊടിക്കുന്നില്‍ സുരേഷ്, കെ. സി വേണുഗോപാല്‍ , കരുണാകരന്റെ മക്കളായ കെ. മുരളീധരന്‍ എം.എല്‍.എ, പത്മജ വേണുഗോപാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.ഇതിന് പിന്നാലെ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സംസാരിച്ചു. പരിപാടിയ്‌ക്ക് ശേഷം അയ്യന്‍കാളിയുടെ 150 മത് ജന്മവാര്‍ഷികാഘോഷമായ യുഗസ്‌മൃതി ഉദ്‌ഘാടനം ചെയ്യാനായി 5.20ന് അദ്ദേഹം കൊച്ചിയിലേക്ക് പോയി. രാത്രി എട്ടരയോടെ അദ്ദേഹം ഹൈദരാബാദിലേക്ക് പോകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment