Pages

Wednesday, December 4, 2013

ചക്കിട്ടപ്പാറ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

ചക്കിട്ടപ്പാറ
 വിജിലന്സ് അന്വേഷണത്തിന് ശിപാര്

mangalam malayalam online newspaperചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനാനനുമതി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഫയല്‍ വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. എം.എസ്.പി.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഖനാനുമതിയുടെ എല്ലാ വശങ്ങളും പരിശോധിക്കണം. കാക്കൂര്‍, മാവൂര്‍ മേഖലയില്‍ ഖനനം പ്രത്യേകം പരിശോധിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. ഖനനത്തിന് 30 വര്‍ഷത്തേക്ക് തത്വത്തില്‍ അനുമതി നല്‍കിയതാണ് അന്വേഷിക്കുന്നത്. എന്നാല്‍ മുന്‍ വ്യവസായമന്ത്രി എളമരം കരീം അഞ്ചു കോടി രൂപ കോഴ വാങ്ങിയാണ് അനുമതി നല്‍കിയതെന്ന വെളിപ്പെടുത്തല്‍ അന്വേഷണത്തിന്റെ പരിതിയില്‍ വരുന്നില്ല.
അതേസമയം, സിബിഐ അന്വേഷണം തന്നെയാണ് വേണ്ടതെന്ന് കെപിസിസി അംഗം വി.എം സുധീരന്‍, ടി.എന്പ്രതാപന്എംഎല് തുടങ്ങിയവര്ആവശ്യപ്പെട്ടു. മുന്വ്യവസായമന്ത്രി എളമരം കരീമിനെ പ്രതിക്കൂട്ടില്നിര്ത്തുന്ന പരിസ്ഥിതി ലോല മേഖലയായ ചക്കിട്ടപ്പാറ ഖനാനുമതി റിപ്പോര്ട്ട് പുറത്തുവന്നിട്ടും സര്ക്കാര്അന്വേഷണം പ്രഖ്യാപിക്കാത്ത നടപടി ഭരണ പക്ഷത്തിനുള്ളില്തന്നെ വലിയ അതൃപ്തി ഉയര്ത്തിയിരുന്നു. സര്ക്കാര്ചീഫ് വിപ്പിനു പുറമേ കോണ്ഗ്രസ് നേതാക്കളും കെപിസിസി അധ്യക്ഷന്തന്നെയും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: