| നല്ല ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഭാഷ തടസ്സമല്ല - ബുദ്ധദേവ്ദാസ് ഗുപ്ത |
പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും സത്യസന്ധത പുലര്‍ത്തിയാല്‍ നല്ല ചിത്രങ്ങള്‍ ഏത് ഭാഷയില്‍ ചിത്രീകരിക്കുന്നതിനും തടസ്സമാവില്ലെന്ന് പ്രശസ്തബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തിലുള്ള സത്യസന്ധത പൂര്‍ണമായും നിലനിര്‍ത്താന്‍ വേണ്ടിയാണ് തന്റെ ചിത്രങ്ങള്‍ക്ക് സ്വന്തമായി തിരക്കഥ രചിക്കുന്നത്. മേളയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിച്ച തന്റെ പുതിയ ചിത്രമായ 'സ്‌നിഫറി'ല്‍ പ്രധാന കഥാപാത്രമായി നവസുദീന്‍ സിദ്ദിഖിയെ തീരുമാനിച്ചതില്‍ നിര്‍മ്മാതാവ് എതിര്‍പ്പ്പ്രകടിപ്പിച്ചു. പുതിയ നിര്‍മ്മാതാവിനെ കണ്ടെത്തിയതിന് ശേഷമാണ് ചിത്രവുമായി മുന്നോട്ടുപോയത്. രാഷ്ട്രീയം, മതം എന്നിവ തന്റെ ചിത്രങ്ങളില്‍ പ്രധാന വിഷയമാവാത്തത് അവയുടെ എല്ലാ വശങ്ങളും ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ കുറവായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വേണുഗോപാല്‍സന്നിഹിതയായിരുന്നു. പ്രൊഫ്. ജോണ്‍ കുരാക്കാർ |
Tuesday, December 10, 2013
നല്ല ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഭാഷ തടസ്സമല്ല - ബുദ്ധദേവ്ദാസ് ഗുപ്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment