വീട്ടമ്മമാര്‍ ക്ലിഫ് ഹൗസ്
ഉപരോധിച്ചു
ഉമ്മന്‍ചാണ്ടി രാജിവച്ച്
ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വീട്ടമ്മമാര്‍
ക്ലിഫ് ഹൗസ് ഉപരോധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപരോധസമരം
ഉദ്ഘാടനം ചെയ്തു. രാജ്ഭവന്‍, ടെന്നീസ് ക്ലബ്, നന്തന്‍കോട് എന്നീ മൂന്ന്
സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് വീട്ടമ്മമാര്‍ ഉപരോധ ത്തില്‍
പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. രാവിലെ മുതല്‍ വീട്ടമ്മമാരുടെ പ്രകടനം
തുടങ്ങിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം മുഴക്കി വന്‍ ആവേശത്തോടെയാണ്
വീട്ടമ്മമാര്‍ എത്തിയത്. സമരത്തിന്റെ പത്താം ദിനമായ ബുധനാഴ്ച പാറശ്ശാല നിയോജക
മണ്ഡലത്തിലെ വളന്റിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. സിപിഐ
ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment