സൗകര്യം പോലെ മറക്കുന്നു
രാജ്യത്തെ
അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ
തിരിച്ചറിയല്‍ രേഖകള്‍
തിരിച്ചു വാങ്ങാനും അമേരിക്കന്‍
എംബസിക്കുള്ള എയര്‍പോര്‍ട്ട് പാസുകള്‍
റദ്ദാക്കാനും അമേരിക്കന്‍ എംബസിയുടെ
സുരക്ഷാ ബാരിക്കേഡുകള്‍ നീക്കാനും ഇന്ത്യ
തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത് സന്ദര്‍ശനം
നടത്തുന്ന അമേരിക്കന്‍ ജനപ്രതിധി
സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചകള്‍ ആഭ്യന്തര മന്ത്രി
സുശീല്‍ കുമാര്‍
ഷിന്‍ഡേയും
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍
രാഹുല്‍ ഗാന്ധിയും ലോക്‌സഭ
സ്‌പീക്കര്‍ മീരാകുമാറും അടക്കമുള്ള
നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ശിവശങ്കര്‍
മേനോനും റദ്ദാക്കുകയും ചെയ്‌തു. ഇത്രയും
കടുത്ത ഒരു നയതന്ത്ര
പ്രതികരണം സമീപകാലത്തൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന്
ഉണ്ടായിട്ടില്ല.തങ്ങള്‍ക്ക് ഇഷ്‌ടമില്ലാത്ത രാജ്യങ്ങളെ തെമ്മാടി
രാഷ്‌ട്രങ്ങളെന്ന് ചാപ്പകുത്തി കടന്നാക്രമിക്കുന്ന
അമേരിക്കയാണ് യഥാര്‍ഥത്തില്‍ ലോക
രാഷ്‌ട്രീയ
വേദിയിലെ തെമ്മാടി. പലപ്പോഴും അമേരിക്കയുടെ
മറ്റു രാജ്യങ്ങളോടും രാഷ്‌ട്ര നേതാക്കളോടുമുള്ള
അപമര്യാദ നിറഞ്ഞ നടപടികള്‍ക്കു പിന്നില്‍
വംശീയവും മതപരവുമായ മുന്‍വിധികളാണുള്ളത്. വംശീയവിദ്വേഷത്തിന്റെയും തദ്ദേശീയ ജനവിഭാഗങ്ങളോടുള്ള
അതിക്രമങ്ങളുടെയും രക്‌തപങ്കിലമായ ഭൂതകാലമുള്ള രാജ്യമാണ് അമേരിക്ക. നേരത്തെ
മുന്‍ ഇന്ത്യന്‍ രാഷ്‌പ്രതി എ.പി.ജെ. അബ്‌ദുള്‍ കലാമിനോടും ഷാരൂഖ് ഖാനോടും മറ്റും
അമേരിക്കന്‍ അധികൃതര്‍
കാണിച്ച മര്യാദകെട്ട നടപടികള്‍ക്കു
പിന്നില്‍ അവരുടെ മുസ്ലിം
വിരോധമല്ലാതെ മറ്റൊന്നുമായിരുന്നില്ല.ഇന്ത്യന്‍ നേതാക്കള്‍ക്കും
നയതന്ത്ര പ്രതിനിധികള്‍ക്കും
അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങള്‍ക്കുള്ള മറ്റൊരു കാരണം
അമേരിക്കയ്‌ക്കു
മുന്നില്‍ നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്ന രാഷ്‌ട്രീയമായ
അടിമത്തമാണ്. ഭാരതം ആരുടെയും പിന്നിലല്ല
.സമ്പന്നമായ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഒരു
രാജ്യമാണ് നമ്മുടേത് . ബുദ്ധിയിലും ശക്തിയിലും നാം ആരുടേയും പിന്നിലല്ല
. അടിമത്ത മനോഭാവം ഒരിക്കലും പാടില്ല
. അതെ നാണയത്തിൽ
തിരിച്ചു കൊടുക്കണം .
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment