. സിനിമയിലും ഹെല്‍മറ്റ്
നിര്‍ബന്ധമെന്ന് ഋഷിരാജ്‌സിങ്
സിനിമാരംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ട്രാന്‍സ്‌പോര്‍ട്ട്
കമ്മീഷണര്‍ ഋഷിരാജ്‌സിങ്. സെന്‍സര്‍ ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും ഋഷിരാജ്‌സിങ്
ഇത് സംബന്ധിച്ച് കത്തയച്ചു. നിര്‍ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്. നടന്മാരെ അനുകരിക്കുന്നതിനുള്ള പ്രവണത യുവജനങ്ങളില്‍ കൂടുതലായതിനാലാണ്
സിനിമാരംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. നേരത്തെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന
ഭൂമി' എന്ന സിനിമയുടെ പ്രചാരണത്തിന് നടത്തിയ ബൈക്ക് റേസില്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന്
നടന്‍ ദുല്‍ഖര്‍സല്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment