ലോക് പാൽ ബിൽ
ലോക്‌സഭ പാസാക്കി.
2011 ഡിസംബര്‍ 22-നാണ്
ഏറെക്കുറെ സമഗ്രമായ ലോക്പാല്‍
ബില്‍ യു.പി.എ.
സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോക്‌സഭയില്‍ ഡിസംബര്‍
27-ന് ബില്‍
പാസായി. എന്നാല്‍, രാജ്യസഭയില്‍ പാസാക്കാന്‍
കഴിഞ്ഞില്ല. തുടര്‍ന്ന്
സെലക്ട് കമ്മിറ്റിക്ക് വിട്ടു. സത്യവ്രത് ചതുര്‍വേദിയുടെ
നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി കൊണ്ടുവന്ന
പല ഭേദഗതികളും അംഗീകരിച്ചാണ്
സര്‍ക്കാര്‍ വീണ്ടും ബില്‍ അവതരിപ്പിച്ചത്.പ്രധാനമന്ത്രിയെ
ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്
വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ സമവായത്തിലൂടെ
തീരുമാനമായത്. എന്നാല്‍, രാജ്യസുരക്ഷ
ഉള്‍പ്പെടെയുള്ള
തന്ത്രപ്രധാനമേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിവാകും.
ലോക്പാല്‍ നിര്‍ദേശിക്കുന്ന കേസുകള്‍ അന്വേഷിക്കുന്ന
സി.ബി.ഐ.
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റേണ്ടി വന്നാല്‍, അതിനുമുമ്പ്
അവരുടെ അഭിപ്രായം ആരായണമെന്നും തീരുമാനമായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment