അന്താരാഷ്ട്ര ചലച്ചിത്രോത്സവം :
സുവര്‍ണ ചകോരം പര്വിസിന്
അച്ഛന്റെ പുനര്‍വിവാഹത്തെ
തുടര്‍ന്ന്
വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട
അവിവാഹിതനായ അമ്പതിയഞ്ചുകാരന്റെ കഥ പറഞ്ഞ
ഇറാനിയന്‍ ചിത്രമായ പര്‍വിസ്
പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള
സുവര്‍ണ
ചകോരം സ്വന്തമാക്കി. മജീദ് ബര്‍സെഗറാണ് സംവിധായകന്‍
. പതിനഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചലച്ചിത്രോത്സവത്തിന്റെ
സമാപനച്ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി
അവാര്‍ഡ്
സമ്മാനിച്ചു.അര്‍ജന്റൈന്‍ ചിത്രമായ
ഇറാറ്റയ്ക്കാണ് മികച്ച വിദേശ ചിത്രത്തിനുള്ള
ഫിപ്രസി ജൂറിയുടെ അവാര്‍ഡ്. ചിത്രത്തിന്റെ
സംവിധായകനായ ഇവാന്‍ വെസ്‌കോവ
മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും
കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള
ഫിപ്രസി അവാര്‍ഡ്
കെ.ആര്‍
. മനോജ് സംവിധാനം ചെയ്ത കന്യക
ടാക്കീസ് സ്വന്തമാക്കി. മേളയിലെ മികച്ച മലയാള
ചിത്രത്തിനുള്ള നെറ്റ്പാക്കിന്റെ പുരസ്‌കാരം
പി.പി.സുദേവന്‍ സംവിധാനം ചെയ്ത
സി.ആര്‍
. നമ്പര്‍ : 99 സ്വന്തമാക്കി. ഏറ്റവും
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്കിന്റെ അവാര്‍ഡ്
കമലേശ്വര്‍ മുഖര്‍ജിയുടെ മേഘെ ധട്ടക
താര സ്വന്തമാക്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment