നോബൽ സമ്മാനം
നോബൽ സമ്മാനം
നോബല് സമ്മാനങ്ങളുടെ തുടക്കത്തിനു കാരണം ആല്ഫ്രെഡ് നോബേല്
എന്ന ശാസ്ത്രജ്ഞനാണ്. മുന്നൂറ്റി
അമ്പതോളം പേറ്റന്റുകള് സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹം
അറിയപ്പെടുന്നത് ഡൈനാമിറ്റ് കണ്ടുപിടിച്ചതിനാണ്. സ്വന്തമായി
കുടുംബവും കുട്ടികളും ഒന്നും ഇല്ലാതിരുന്ന
നോബേല് 1895 - ല് തന്റെ
സമ്പാദ്യത്തിന്റെ ഭുരിഭാഗവും ഒരു സ്ഥിര
നിക്ഷേപമാക്കുവാനും അതിന്റെ വാര്ഷിക വരുമാനം
കൊണ്ട് മനുഷ്യരാശിക്ക് ഉപയോഗപ്രദമായ കണ്ടുപിടുത്തം നടത്തുന്നവര്ക്ക് സമ്മാനിക്കുവാനും തന്റെ വില്പത്രം തയ്യാറാകി.
അങ്ങനെയാണ് നോബേല് സമ്മാനങ്ങളുടെ തുടക്കം.
നിക്ഷേപത്തില് നിന്നുമുള്ള വരുമാനമാനുസരിച്ചു ഓരോ വര്ഷത്തെയും സമ്മാനത്തുക
വ്യത്യാസപ്പെട്ടിരിക്കാം. പക്ഷെ തുകയിലൊന്നുമല്ല, അത്
ലഭിക്കുമ്പോളുള്ള അഭിമാനത്തിനത്തിലാണ് കാര്യം. ഇത് വ്യക്തിക്ക്
മാത്രമല്ല ആ വ്യക്തിയുടെ
സ്ഥാപനത്തിനും രാജ്യത്തിനും ജനങ്ങള്ക്കും അഭിമാനിക്കാന് വക നല്കുന്നതാണ്.
ഇന്ത്യയുമായി
ബന്ധപ്പെട്ട ആദ്യത്തെ നോബല് സമ്മാനം
വൈദ്യ ശാസ്ത്രത്തില് 1902 - ല് റൊണാള്ഡ്
റോസിന് ലഭിച്ചതായിരുന്നു. ബ്രിട്ടീഷ് പൌരനായ അദ്ദേഹം
ജനിച്ചത് ഇന്ത്യയില് ആയിരുന്നു. അവസാനമായി
ഇന്ത്യയുമായി ബന്ധമുള്ള ഒരാള്ക്കു നോബല്
സമ്മാനം ലഭിച്ചത് 2009 ല് രസതന്ത്രത്തില്
വെങ്കട്ടരാമന് രാമകൃഷ്ണനായിരുന്നു. അമേരിക്കന് പൗരനായ അദ്ദേഹം
ബ്രിട്ടനിലാണ് ഗവേഷണം ചെയ്യുന്നത്. ഇന്ത്യയുമായി
ബന്ധപ്പെട്ട 11 നോബല് ജേതാക്കളില് വെറും
നാലുപേര് മാത്രമായിരുന്നു യഥാര്ത്ഥത്തില് ഇന്ത്യക്കാര്. 1902-ല് രവീന്ദ്രനാഥ
ടാഗോര്, 1930-ല് സി.
വി. രാമന്, 1979-ല്
മദര് തെരേസ, 1998-ല്
അമര്ത്യ സെന് എന്നിവരായിരുന്നു ആ
ഇന്ത്യക്കാര്. ശാസ്ത്ര രംഗത്ത് ഇന്ത്യയില്
ഗവേഷണം നടത്തി നോബല് സമ്മാനം
ലഭിച്ചത് സി. വി.
രാമനു മാത്രമാണ്. സ്വാതത്രത്തിനു ശേഷം
സമാധാനത്തിനും സാമ്പത്തീക ശാസ്ത്രത്തിനുമോഴിച്ചാല് ഒരൊറ്റ നോബല്
സമ്മാനവും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. (സാമ്പത്തിക
ശാസ്ത്രത്തിനുള്ള സമ്മാനം യഥാര്ഥത്തില് 1968-ല്
ആല്ഫ്രെഡ് നോബലിന്റെ ഓര്മ്മക്കായി സ്വീഡന്റെ
സെന്ട്രല് ബാങ്കായ സ്വേരിഗാസ് ബാങ്ക്
എര്പ്പെടുത്തിയതാണ്).സമാധാനത്തിന്റെ ദൂതനായിരുന്നെങ്കിലും മഹാത്മാ ഗാന്ധിക്ക് നോബല്
ലഭിച്ചില്ല. 1937-ലും 1947-ലും ഗാന്ധിയെ
നോബല് സമ്മാനത്തിനായി പരിഗണിച്ചിരുന്നു. വീണ്ടും 1948-ല് ഗാന്ധിയെ
പരിഗണിക്കാന് ആവശ്യപ്പെട്ടുകൊണ്ട് ആറു കത്തുകളായിരുന്നു
കമ്മിറ്റിക്ക് മുന്പില് വന്നത്. എന്നാല്
അദേഹത്തെ തെരഞ്ഞെടുക്കുന്നതിന് മുന്പ് ജനുവരി 30 - ന്
ഗാന്ധി കൊല്ലപ്പെട്ടു. നോബല് സമ്മാനം ജീവിച്ചിരിക്കുന്ന
വ്യക്തികള്ക്ക് മാത്രമേ നല്കപ്പെടുകയുള്ളൂ. പ്രത്യേക
സാഹചര്യും കണക്കിലെടുത്ത് മരണാനന്തരമായി ഗാന്ധിക്ക് സമ്മാനം കൊടുക്കണമെന്ന
നോബല് കമ്മിറ്റിയുടെ ശുപാര്ശ നടപ്പായതുമില്ല. ആതിനാല്
1948-ല് സമാധാനത്തിനുള്ള നോബല് സമ്മാനം ആര്ക്കും
കൊടുത്തില്ല. നോബല് സമ്മാനങ്ങളുടെ ഔദ്യോഗിക
വെബ്സൈറ്റില് ഇക്കാര്യത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment