Pages

Saturday, December 28, 2013

2028 ല്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെത്തും

2028 ല്ലോക രാജ്യങ്ങളില്
ഇന്ത്യ മൂന്നാമതെത്തും

mangalam malayalam online newspaperലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുമെന്ന് യു കെയിലെ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ചിന്റെ (സിഎബിആര്‍ ) റിപ്പോര്‍ട്ട്. വരുന്ന നൂറ്റാണ്ടിലെ കാര്യമൊന്നുമല്ല, വെറും പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ഈ പ്രവചനം.ഇപ്പോള്‍ ആദ്യത്തെ പത്തു സമ്പന്നരാഷ്ടങ്ങളുടെ പട്ടികയിലില്ലാത്ത ഇന്ത്യ 15 വര്‍ഷം കൊണ്ട് വന്‍കുതിപ്പ് നടത്തി മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന അമേരിക്കയെ രണ്ടാം സ്ഥാനത്തേക്കാക്കി ചൈന ഏറ്റവും മുന്നിലെത്തും. ഇന്ത്യയും ചൈനയും ഉള്‍ക്കൊള്ളുന്ന ബ്രിക് രാജ്യങ്ങളുടെ (ബ്രസില്‍ , റഷ്യ എന്നിവ ശേഷിച്ചവ) വ്യവസായവല്‍ക്കരണമായിരിക്കും നിലവിലുള്ള പട്ടിക അട്ടിമറിക്കപ്പെടാന്‍ വഴിയൊരുക്കുന്നതെന്നും വിശദീകരിക്കുന്നു. ഇന്ത്യയുടെ കുതിപ്പില്‍ ജപ്പാന്‍ പോലും പിന്നോക്കംപോകുമത്രെ.

             2030 ആകുന്നതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യമായി ബ്രിട്ടന്‍ മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജര്‍മനിയെ മറികടക്കുന്ന കുതിപ്പാണ് ബ്രിട്ടനില്‍നിന്നു പ്രതീക്ഷിക്കുന്നത്. ശക്തമായ കറന്‍സി, കുറഞ്ഞ നികുതികള്‍ , ജനസംഖ്യ വര്‍ധന എന്നിവ ബ്രിട്ടന് അനുകൂല ഘടകങ്ങളാകുമെന്നും വിലയിരുത്തല്‍ . ജര്‍മനിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ മാറ്റംവരുമെന്നും ആവശ്യം വേണ്ടുന്ന റിസോഴ്‌സുകളില്‍ നഷ്ടം വരുമെന്നുമാണ് കണ്‌ടെത്തല്

                                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: