മിസ് വെനസ്വല ഗബ്രില ഇസ്‌ലര്‍ വിശ്വസുന്ദരി. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ 86 സുന്ദരിമാരെ പിന്തള്ളിയാണ് ഇസ്‌ലര്‍ വിശ്വസുന്ദരി കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഒലിവിയ കള്‍പോ കിരീടമണിയിച്ചു. വിശ്വസുന്ദരി പട്ടം നേടുന്ന ഏഴാമത്തെ വെനസ്വേലക്കാരിയാണ് ഇസ്‌ലര്‍. വെനസ്വേലന്‍ ടെലിവിഷന്‍ അവതാരകയാണ് ഇവര്‍.
മിസ് സ്‌പെയിന്‍ പട്രഷിയ യുറിന റോഡ്രിഗ്‌സിനെ ഒന്നാം റണ്ണറപ്പും മിസ് ഇക്വഡര്‍ കോണ്‍സ്റ്റന്‍സ ബെയ്‌സ് രണ്ടാം റണ്ണറപ്പുമായി. അവസാന പത്ത് പേരില്‍ ഉള്‍പ്പെട്ടെങ്കിലും ഇന്ത്യന്‍ സുന്ദരി മാനസി മൊഗയ്ക്ക് അവസാന അഞ്ചില്‍ ഇടം പിടിക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ വെനസ്വേലന്‍ സുന്ദരി ആരായിരുന്നു, അവരുടെ ഭയമെന്തായിരുന്നു എന്ന അവസാന റൗണ്ടിലെ ചോദ്യത്തിന്, ഭയത്തെ കീഴടക്കിയാല്‍ ജീവിതവിജയം നേടാനാകുമെന്നും ഇത് നമ്മെ കൂടുതല്‍ ശക്തരാക്കുമെന്നും ഇസ്‌ലര്‍ മറുപടി നല്‍കി. ഏറെ അനുഗ്രഹിക്കപ്പെട്ട നിമിഷത്തിലാണ് താനിപ്പോള്‍ നില്ക്കുന്നതെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ഇസ്‌ലര്‍ പറഞ്ഞു.

No comments:
Post a Comment