ചെറിയപാചക വാതക സിലിണ്ടർ
എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും ലഭിക്കും
അഞ്ചു കിലോ വരുന്ന ചെറിയ പാചകവാതക സിലിണ്ടറുകൾ രാജ്യത്തെ എല്ലാ പെട്രോൾ പന്പുകളിൽനിന്നും വിൽക്കാൻ പെട്രോളിയം മന്ത്രാലയം അനുമതി നൽകി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ആദ്യം ആയിരം രൂപയും പിന്നീട് 250 രൂപയും നൽകണം.

കഴിഞ്ഞ ഒക്ടോബർ അഞ്ചിന് രാജ്യത്തെ അഞ്ചു നഗരങ്ങളിൽ എണ്ണക്കന്പനികൾ നേരിട്ടു നടത്തുന്ന പന്പുകളിൽനിന്ന് ആദ്യഘട്ടമെന്ന നിലയിൽ ഈ സിലിണ്ടറുകൾ വിൽക്കാൻ തുടങ്ങിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് എല്ലാ പന്പുകൾക്കും ഇതിന് അനുമതി നൽകിയത്. പക്ഷേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഈ സൗകര്യം പിന്നീടു മാത്രമേ നിലവിൽ വരികയുള്ളു. ഇപ്പോൾ 14.2 കിലോഗ്രാം സബ്സിഡി സിലിണ്ടർ 410 രൂപയ്ക്കാണ് വിൽക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ പെട്രോൾ പന്പുകൾക്കും സിലിണ്ടർ വിൽക്കാൻ അനുമതി നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരിച്ചറിയൽ രേഖകളുള്ള ആർക്കും ഇവ വാങ്ങാവുന്നതാണ്. പെട്രോൾ പന്പുകൾ കൂടുതൽ സമയം പ്രവർത്തിക്കുന്നതുകൊണ്ട് ഈ സംവിധനം ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രാലയം പറയുന്നു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment