Pages

Sunday, November 24, 2013

ഹെലന്‍ ചുഴലിക്കാറ്റ്

ഹെലന്‍ ചുഴലിക്കാറ്റ്
* 500 കോടിയുടെ നഷ്ടം * 20 മീന്‍പിടിത്തക്കാര്‍ കടലില്‍ കുടുങ്ങി * 21000 പേര്‍ ദുരിതാശ്വാസക്യാമ്പില്‍ * 1.6 ഹെക്ടറിലെ കൃഷി നശിച്ചു
ആന്ധ്രാതീരത്ത് മണിക്കൂറില്‍ 110 കി.മീ. വേഗത്തില്‍ വീശിയടിച്ചുപോയ ഹെലന്‍ ചുഴലിക്കാറ്റില്‍ മരിച്ചവര്‍ പത്തായി. 1.6 ലക്ഷം ഹെക്ടറിലെ കൃഷിനശിച്ചു. 500 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.കൃഷ്ണ, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളിലാണ് കൂടുതല്‍ വിളനാശം. 600 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.കാക്കിനഡക്കടുത്ത് കടലില്‍ 20 മീന്‍പിടിത്തക്കാര്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് തീരസംരക്ഷണസേന. ശനിയാഴ്ചയും ശക്തമായ മഴ തുടരുകയാണ്. 24 മണിക്കൂര്‍കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി.

93 ദുരിതാശ്വാസ ക്യാമ്പുകളിലായി 21,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 381 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. വൈദ്യതിക്കാലുകള്‍ മുറിഞ്ഞുവീണ് 563 ഗ്രാമങ്ങള്‍ ഇരുട്ടിലാണ്. മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്ന ഗോദാവരി ജില്ലാ തഹസില്‍ദാരും മരിച്ചവരില്‍പ്പെടുന്നു. ഗുണ്ടൂര്‍, കൃഷ്ണ, പ്രകാശം, നെല്ലൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തപ്രതികരണസേന രംഗത്തുണ്ട്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കളക്ടര്‍മാര്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ

No comments: