Pages

Sunday, November 24, 2013

ആണവ പദ്ധതി: ഇറാനും ലോകശക്തികളും ധാരണയിലെത്തി

ആണവ പദ്ധതി:
ഇറാനും ലോകശക്തികളും ധാരണയിലെത്തി

 ആണവ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനും ലോകശക്തികളും തമ്മില്‍ ധാരണയിലെത്തി. ചര്ച്ചധകള്ക്ക്ാ മധ്യസ്ഥത വഹിച്ച യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധി കാതറിന്‍ ആഷ്ടണും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഷ്ടണിന്റെ മധ്യസ്ഥതയില്‍ നാലുദിവസത്തിലേറെ നീണ്ടുനിന്ന ചര്ച്ചകകള്ക്കൊനടുവിലാണ് സുപ്രധാന ധാരണ. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍ , ഫ്രാന്സ്ന, ജര്മയനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചര്ച്ചൈയില്‍ പങ്കെടുത്തത്. ഇറാനുമായി ധാരണയിലെത്താന്‍ കഴിയുമെന്ന സൂചന ലഭിച്ചതിനെത്തുടര്ന്ന്  അമേരിക്കന്‍ വിദേശകാര്യമന്ത്രി ജോണ്‍ കെറി അടക്കമുള്ളവര്‍ ജനീവയില്‍ എത്തിയിരുന്നു.
\ആണവ പദ്ധതിയില്നിഅന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്ച്ച്കള്‍ പുരോഗമിച്ചത്. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ഏര്പ്പെധടുത്തിയിട്ടുള്ള ഉപരോധത്തില്‍ അയവ് വരുത്തുന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ മുന്നോട്ടുവച്ചിരുന്നു. ഹസന്‍ റുഹാനി ആഗസ്തില്‍ ഇറാന്‍ പ്രസിഡന്റായശേഷം നടക്കുന്ന മൂന്നാംവട്ട ചര്ച്ച യിലാണ് സുപ്രധാന ധാരണ ഉണ്ടായത്. ഇറാന്റെ ആണവ പദ്ധതി മരവിപ്പിക്കാന്‍ പത്തുവര്ഷധത്തിലേറെയായി നടന്ന ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. സമാധാന ആവശ്യങ്ങള്ക്കുഉവേണ്ടിയാണ് ആണവ പദ്ധതിയെന്നാണ് ടെഹ്‌റാന്റെ അവകാശവാദം. എന്നാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നത്.

പ്രൊഫ്. ജോണ് കുരാക്കാ

No comments: