Pages

Thursday, November 7, 2013

ജീവിതം ചുറ്റിക്കുന്ന തലകറക്കം

ജീവിതം ചുറ്റിക്കുന്ന തലകറക്കം

ഡോ. പ്രീതിമേരി കണ്സള്ട്ടന്റ് .എന്‍.ടി സര്ജന്‍,
മെഡിക്കല്ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

                  എല്ലാത്തരം ആളുകളെയും ഒരുപോലെ ചുറ്റിക്കുന്ന സംഗതിയാണ് തലകറക്കം. ഏതു പ്രായത്തിലുള്ളവരിലാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച്സ്ത്രീകളിലാണ് തലകറക്കം കൂടുതലായും കാണുന്നത്. ആത്മവിശ്വാസത്തോടുകൂടി ജീവിതത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്ക്ക് തലകറക്കം ഉണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും വലുതാണ്. തലകറക്കമുള്ള പ്രായംചെന്നവരില്മിക്കവരും പുറത്തേിക്കറങ്ങാതെ വീടുകളില്ഒതുങ്ങി കൂടുന്നു. തലകറക്കം ചെറുപ്പക്കാരുടെ ആത്മവിശ്വാസംകുറയ്ക്കും. ഇക്കാരണത്താല്ശാരീരിക പ്രശ്നങ്ങളെക്കാള്മാനസിക പ്രശ്നങ്ങളാണ് രോഗിയെ കൂടുതല്ബാധിക്കാറ്. തലകറക്കം തലവേദനപോലെ ഒരു രോഗലക്ഷണമാണ്. തലകറക്കം ഉള്ള ഒരു രോഗിക്ക് പലപ്പോഴും തന്റെ ബുദ്ധിമുട്ട് പൂര്ണമായും ഡോക്ടറെ പറഞ്ഞു മനസിലാക്കാന്കഴിഞ്ഞെന്നു വരികയില്ല. 70-80 ശതമാനം വരെ രോഗവിവരങ്ങളില്നിന്ന് തന്നെ രോഗനിര്ണയം നടത്താന്സാധിക്കുന്നു. ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതില്പല ഘടകങ്ങളുണ്ട്. ഇതില്നല്ലൊരു പങ്ക് വഹിക്കുന്നതിന് നമ്മുടെ ഉള്ചെവിക്കുള്ളിലെ വെസ്റ്റിബുലാര്റിസിപ്റ്റേഴ്സ് ആണ്. കൂടാതെ മാംസപേശികളില്നിന്നും സന്ധികളില്നിന്നുമുള്ള

            സ്ട്രച്ച്റിസിപ്റ്റേഴ്സ് തലച്ചോറിയിലേക്ക് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ പറ്റിയുള്ളവിവരങ്ങള്അയയ്ക്കുന്നു. കാഴ്ചയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. തലകറക്കം എന്നുള്ളതുകൊണ്ട് രോഗി ഉദ്ദേശിക്കുന്നതും ഡോക്ടര്മനസിലാക്കുന്നതും തമ്മില്വ്യത്യാസം ഉണ്ടാകും. ഉദാഹരണമായി ചുറ്റും പമ്ബരം കറങ്ങുന്നതുപോലെ തോന്നുക, നടക്കുമ്ബോള്വേച്ചു പോവുക, വീഴാന്പോവുക, കണ്ണില്ഇരുട്ടുകയറുക, ബോധക്ഷയമുണ്ടാകുക, ക്ഷീണം തോന്നുക തുടങ്ങിയവ. ഇതിനെല്ലാം തലകറക്കം എന്നു രോഗി പറയുന്നു. രക്തസമ്മര്ദ്ദത്തിലുളള വ്യതിയാനം, ചെവിയുടെ ബാലന്സ് പ്രശ്നം, രക്തകുറവ്, തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്വ്യത്യാസം എന്നിങ്ങനെ പല കാരണങ്ങള്തലതകറക്കം എന്ന ലക്ഷണത്തിനു പിന്നിലുണ്ടാകാം. കാ രണങ്ങള്ബി.പി.പി.വി തലകറക്കത്തിനുള്ള ഒരു പ്രധാന കാരണമാണ് ബി.പി.പി.വി. കിടക്കുമ്ബോള്അല്ലെങ്കില്ഏതെങ്കിലും വശത്തേക്ക് തല തിരിക്കുമ്ബോള്തലകറങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍. അപകടങ്ങള്ക്ക് ശേഷവും സങ്കീര് ശസ്ത്രക്രിയകള്ക്ക് ശേഷവും ഇങ്ങനെ സംഭവിക്കും. മെനിയേഴ്സ് ഡിസീസ് ചെവിക്കുള്ളില്മൂളല്‍, ഇടയ്ക്കിടെയുള്ള തലകറക്കം, കേള്വിക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങള്‍. മൈഗ്രേയ്ന്തലകറക്കത്തിന്റെ മറ്റൊരു പ്രധാന കാരണമാണിത്. ഇതിനോടനുബന്ധിച്ച്തലവേദനയുമുണ്ടാകും. ചെവിക്കുള്ളിലെ നീര്കെട്ട്, പഴുപ്പ് എന്നിവയും തലകറക്കത്തിനു കാരണമാകും. ചില മരുന്നുകളുടെ ഉപയോഗം ഉള്ചെവിയെ ബാധിക്കുന്നതും തലകറക്കത്തിന് കാരണമാകുന്നു. തലകറക്കത്തിനുള്ള കാരണത്തിനായി പ്രത്യേകമായ ഒരു ക്ളിനിക്കില്പരിശോധന നടത്തുന്നതാണ് നല്ലത്. നല്ലൊരു ശതമാനം രോഗികളില്വിശദമായ രോഗവിവരങ്ങളില്നിന്ന് രോഗ നിര്ണയം നടത്താന്സാധിക്കും. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലകറക്കത്തില്ഏതു വിഭാഗം ഡോക്ടറെ സമീപിക്കണമെന്നും പരിശോധനയിലൂടെ മനസിലാകും. മരുന്നുകള്തലകറക്കത്തിന്റെ കൂടെ ഛര്ദ്ദി, ഓക്കാനം മൈഗ്രേയ്ന്‍, മെനിയേഴ്സ് ഡിസീസ് തുടങ്ങിയവയുണ്ടായാല്കുറച്ചുനാള്മരുന്ന് കഴിക്കേണ്ടി വരും. വ്യായാമങ്ങള്ചില തലകറക്കം മരുന്നുകളില്ലാതെ വ്യായാമത്തിലൂടെ മാറ്റാവുന്നതാണ്. ഹോര്മോണ്വ്യത്യാസങ്ങള്‍, മറ്റ് അസുഖങ്ങള്കൊണ്ടുണ്ടാകുന്ന തലകറക്കം എന്നിവ കണ്ടുപിടിച്ച്ചികിത്സിച്ചാല്വ്യത്യാസമുണ്ടാകും. പെട്ടെന്നൊരു ദിവസം തലകറക്കം വന്നാല്ജീവിതത്തിലെ തന്നെ ബാലന്സ് പോയി എന്നുവിചാരിച്ച്പരിഭ്രാന്തരാകാതെ ഉടന്തന്നെ ഡോക്ടറെ സമീപിച്ച്യഥാര്ത്ഥ കാരണം കണ്ടുപിടിച്ച്ചികിത്സ തേടുക. ഇതിലൂടെ ജീവിതം തിരിച്ചുകിട്ടും.

                                           Prof. John Kurakar
                            

No comments: