BLAST AGAIN IN IDUKKI PROJECT
Officials of the Kerala State Electricity
Board were looking into the problem, but a deadline has not been set to solve
the issue, he said.Idukki accounts for about 40 per cent of the power supplied
in the State. The burning of the three-decade-old circuit breaker on Sunday led
to the shutting down of three generators. Later, two of the three were switched
on.The safety and security measures in the power house were in question when a
blast in the underground power station in 2011 resulted in the death of two
engineers.
മൂലമറ്റം
പവര്‍ഹൗസിന്റെ ഭാഗമായ സ്വിച്ച്‌യാര്‍ഡില്‍ അഞ്ചുദിവസത്തിനിടെ വീണ്ടും
പൊട്ടിത്തെറി. വ്യാഴാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവം. മാടക്കത്തറ 400 കെ.വി. സബ്‌സ്റ്റേഷനിലേക്ക്
വൈദ്യുതി നല്‍കുന്ന പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറിലാണ്
പൊട്ടിത്തെറിയുണ്ടായത്. ഇതോടെ നാലാംനമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം
തകരാറിലായി. ഒരുമണിക്കൂറോളം പവര്‍ഹൗസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കേരളം
മുഴുവന്‍ അത്രയുംസമയം ഇരുട്ടിലായി. പ്രഷര്‍കുക്കറിലെ പ്രഷര്‍വാല്‍വ് പോലുള്ള
സംവിധാനമാണിതെന്നും ഭയക്കാനൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.വൈദ്യുതിവിതരണം
ഒരുമണിക്കൂറിനകം പുനഃസ്ഥാപിച്ചെങ്കിലും ഉപയോഗം പരമാവധിയിലെത്തുന്ന (പീക്ക്‌ടൈം)
സമയങ്ങളില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സംസ്ഥാനത്തുടനീളം
രാത്രിയില്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തി.
തീപ്പിടിത്തത്തെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും ട്രിപ്പാകുകയായിരുന്നു. തുടര്‍ന്നാണ് വൈദ്യുതി നിലച്ചത്. ഒരുമണിക്കൂറിനുള്ളില്‍ വൈദ്യുതിവിതരണം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു. ആകെയുള്ള ആറ് ജനറേറ്ററില്‍ നാലും അഞ്ചും ഒഴികെയുള്ള എല്ലാം പ്രവര്‍ത്തിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടും സ്വിച്ച്‌യാര്‍ഡില്‍ പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായിരുന്നു. ഇതാണ് അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലാക്കിയത്. മൂലമറ്റം പവര്‍ഹൗസില്‍നിന്ന് പള്ളത്തേക്കും മാടക്കത്തറയ്ക്കുമാണ് വൈദ്യുതി നല്‍കുന്നത്. മാടക്കത്തറയ്ക്ക് വൈദ്യുതി നല്‍കുന്ന ട്രാന്‍സ്‌ഫോര്‍മറിലാണ് വ്യാഴാഴ്ച പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായത്. ഒന്നരയാളോളം ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തീ ഒരാള്‍പ്പൊക്കത്തിലേക്ക് ഉയര്‍ന്നതോടെ വലിയ തീപ്പിടിത്തമെന്ന തോന്നലുണ്ടായി. ആള്‍പ്പാര്‍പ്പുള്ള സ്ഥലമല്ല ഇത്. ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെയാണ് തീയണച്ചതും. അഗ്‌നിശമനവാഹനങ്ങള്‍ എത്തുംമുമ്പേ തീയണഞ്ഞിരുന്നു.
കാലപ്പഴക്കമാണ് ഇത്തരം പ്രശ്‌നങ്ങള്‍ തുടരെ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നു. സ്വിച്ച്‌യാര്‍ഡിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചതിനാല്‍ മൂന്ന് ജനറേറ്ററിന്റെ പ്രവര്‍ത്തനം ഞായറാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഘട്ടംഘട്ടമായി ഉത്പാദനം പുനരാരംഭിച്ചെങ്കിലും പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങിയിരുന്നില്ല. ബുധനാഴ്ച 8.23 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉത്പാദിപ്പിച്ചുള്ളൂ. 18 ദശലക്ഷം വരെ ഉത്പാദിപ്പിക്കാവുന്നതാണ്. ഇടുക്കി അണക്കെട്ടില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ പരമാവധി ഉത്പാദനം നടക്കേണ്ട സമയമാണിത്. ജൂണ്‍മുതല്‍ ഡിസംബര്‍വരെയുള്ള കാലത്താണ് ഓരോ ജനറേറ്ററായി വാര്‍ഷിക അറ്റകുറ്റപ്പണിക്ക്എടുക്കുക. ഇതിനിടയിലാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ചിരുന്നു.
1976 ഫിബ്രവരി 16നാണ് ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതിപദ്ധതിയായ ഇടുക്കി കമ്മീഷന്‍ചെയ്തത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണ് ഇവിടെയുള്ളത്. പവര്‍ഹൗസ് നവീകരണം സംബന്ധിച്ച പഠനം നടത്താന്‍ ബാംഗ്ലൂരിലെ സി.പി.ആര്‍.ഐ.യിലെ വിദഗ്ധരെ ഏല്പിച്ചിരുന്നു. എന്നാല്‍ നവീകരണം ആവശ്യമില്ലെന്ന റിപ്പോര്‍ട്ടാണ് ഇവര്‍ നല്‍കിയത്. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ കൃത്യമായി നിര്‍വഹിച്ചാല്‍ മതിയെന്നായിരുന്നു ഇവരുടെ നിര്‍ദേശം.

Prof. John Kurakar
No comments:
Post a Comment