Pages

Saturday, October 19, 2013

RICH TRIBUTE PAID TO NOTED MALAYALAM MUSIC COMPOSER K. RAGHAVAN

സംഗീത സംവിധായകന്‍
രാഘവന്‍ 
Noted Malayalam music composer K Raghavan died at Thalassery in Kannur district of Kerala on 19 October 2013. He was 99.Raghavan infused the folk element into Malayalam film music and his rustic melodies replaced the then prevailing trend of imitations of popular Hindi tunes of the day.K Raghavan was born to M. Krishnan and Narayani in 1913 at Thalassery, Kannur of Kerala. The music mastero, who is credited with giving a new direction and identity to Malayalam film music, has scored music for over 60 films in a career spanning for about four decades.Raghavan, who made his debut with the film Pulliman in 1951, scored music for films like Neelakkuyil, Ramanan, Nirmalyam, Mamankam, Nayru Pidicha Pulivalu, Kadathanadan Ambady among others. He started his professional career with All India Radio, Chennai as a Tamburu artiste and later joined AIR Kozhikode.He was awarded the Padmashree in 2010 and the JC Daniel Award by the Kerala government in 1997. Raghavan was chosen as the best music composer in 1973 and 1977 by the state government of Kerala.
മലയാളത്തിലെ നിരവധി അനശ്വരഗാനങ്ങളുടെ ശില്‍പിയായ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.

തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയനീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്.നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.മമ്മുട്ടിയുടെപുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലേത് അടക്കം 60 ലേറ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. അപ്പോഴും പറഞ്ഞില്ലെ പോരെണ്ടാന്ന് എന്നഗാനം സ്വന്തം സംഗീതത്തില്‍ ആലപിച്ചത് അദ്ദേഹമായിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റഷ്യയില്‍ നിന്നുള്ള സാംസ്‌കാരിക സംഘത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലാണ് രാഘവന്‍ മാസ്റ്റര്‍ ഈ ഗാനം അവതരിപ്പിച്ചത്. തിക്കോടിയന്‍ രചിച്ച ഈ ഗാനം പിന്നീട് പി എന്‍ മേനോന്റെ കടമ്പ എന്ന ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചു.
കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യശോധയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. നിരവധിപേര്‍ തലായിലെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മന്ത്രിമാരായ എം കെ മുനീര്‍ , കെ പി മോഹനന്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.


രാഘവന്‍ മാസ്റ്റര്‍ മലയാളത്തിന് നല്‍കിയ
 അനശ്വര ഗാനങ്ങളില്‍ ചിലത്.
എല്ലാരും ചൊല്ലണു (നീലക്കുയില്‍ 1954),കായലരികത്ത് (നീലക്കുയില്‍ 1954)
ഉണരൂ (നീലക്കുയില്‍ 1954),കുയിലിനെത്തേടി (നീലക്കുയില്‍ 1954)
മാനെന്നും വിളിക്കില്ല (നീലക്കുയില്‍ 1954),നാഴൂരിപ്പാലുകൊണ്ട് (രാരിച്ചന്‍ എന്ന പൗരന്‍ 1956),പണ്ടു പണ്ടു പണ്ടു നിന്നെ (രാരിച്ചന്‍ എന്ന പൗരന്‍ 1956),പെണ്ണിന്റെ കണ്ണിനകത്തൊരു (രാരിച്ചന്‍ എന്ന പൗരന്‍ 1956),കാത്തുസൂക്ഷിച്ചൊരു (നായര് പിടിച്ച പുലിവാല് 1958),ഹാലുപിടിച്ചൊരു പുലിയച്ചന്‍ (നായര് പിടിച്ച പുലിവാല് 1958)
എന്തിനിത്ര പഞ്ചസാര (നായര് പിടിച്ച പുലിവാല് 1958),നയാ പൈസയില്ല ( നീലിസാലി 1960),ഓട്ടക്കണ്ണിട്ടുനോക്കും ( നീലിസാലി 1960),അന്നുനിന്നെ കണ്ടതില്‍പ്പിന്നെ (ഉണ്ണിയാര്‍ച്ച 1961),പുത്തൂരം വീട്ടിലെ (ഉണ്ണിയാര്‍ച്ച 1961),ആറ്റു മണമ്മേല (ഉണ്ണിയാര്‍ച്ച 1961),അല്ലിമലര്‍ക്കാവിലെ (ഉണ്ണിയാര്‍ച്ച 1961),താമസമെന്തേ (ഉണ്ണിയാര്‍ച്ച 1961)
ഉണരുണരൂ ഉണ്ണിപ്പൂവേ (അമ്മയെ കാണാന്‍ 1963),കൊന്നപ്പൂവേ (അമ്മയെ കാണാന്‍ 1963),മധുരപ്പതിനേഴുകാരി (അമ്മയെ കാണാന്‍ 1963),യെരുശലേമിന്‍ നായകനെ ( റെബേക്ക 1963),മലമൂട്ടില്‍ നിന്നൊരു മാപ്പിള (ആദ്യകിരണങ്ങള്‍ 1964),ഭാരതമെന്നാല്‍ (ആദ്യകിരണങ്ങള്‍ 1964),കൈതൊഴാം കണ്ണാ (ശ്യാമളച്ചേച്ചി 1965)സഖാക്കളെ മൂന്നോട്ട് (പുന്നപ്ര വയലാര്‍ 1968),മഞ്ജുഭാഷിണി (കൊടുങ്ങല്ലൂരമ്മ 1968),കുന്നത്തൊരു കാവുണ്ട് (അസുരവിത്ത് 1968),തിരുവേഗപ്പുറയുള്ള (കുരുക്ഷേത്രം 1970),നാളീകേരത്തിന്റെ (തുറക്കാത്ത വാതില്‍ 1970),അമ്പലപ്പുഴവേല (കാക്കത്തമ്പുരാട്ടി 1970),ഏകാന്ത പഥികന്‍ (ഉമ്മാച്ചു 1971),കണ്ണന്റെ കവിളില്‍ (പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ 1977),നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു 1978),നാണം കുണുങ്ങികളെ (തച്ചോളി അമ്പു 1978),ഏതുനാട്ടിലാണോ (പല്ലാങ്കുഴി 1983),അപ്പോളും പറഞ്ഞില്ലേ (കടമ്പ 1983),സ്വപ്‌ന മാലിനി തീരത്തുണ്ടൊരു (ദേവദാസ് 1989),നക്ഷത്ര നാളങ്ങളോ (ശശിനാസ് 1995)
                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: