Pages

Tuesday, October 22, 2013

LALU PRASAD DISQUALIFIED FROM LOK SABHA

ലാലു പ്രസാദ് യാദവിന്റെ
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി
Lalu Prasad and Jagdish Sharma were Tuesday,22nd October,2013, disqualified from the Lok Sabha following their conviction in the fodder scam, a Lok Sabha Secretariat official said.Rashtriya Janata Dal (RJD) chief Lalu Prasad, an MP from Bihar's Saran district, and Janata Dal (United) MP Jagdish Sharma from Jahanabad in Bihar are the first Lok Sabha members to be disqualified after the Supreme Court order.

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം എല്‍ എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അംഗത്വം റദ്ദാക്കിയത്. കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവും 25 ലക്ഷംരൂപ പിഴയും വിധിച്ചിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ഇതോടെ മൂന്ന് പേര്‍ക്ക് അംഗത്വം നഷ്ടമായി. നേരത്തേ കോണ്‍ഗ്രസ് രാജ്യസഭാംഗം റഷീദ് മസൂദിനെ അഴിമതി കേസില്‍ ശിക്ഷിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരമാണ് മസൂദിനെപ്പോലെ ലാലുവിനും ശിക്ഷ ലഭിച്ചത്. അഴിമതി കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുതിനൊപ്പം വെറുംപിഴ മാത്രം ലഭിച്ചാലും അയോഗ്യനാകുമെന്നാണ് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും കാലിത്തീറ്റക്കേസിന്റെ വിധി നീട്ടിക്കൊണ്ടുപോകാന്‍ ലാലു ശ്രമംനടത്തിയിരുന്നു. തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും ഫലമുണ്ടായില്ല. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇനി നാല് കേസുകളിലെ വിധികൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: