Pages

Sunday, October 13, 2013

GANDHI BHAVAN ,PATHANAPURAM

അശരണരുടെ അഭയമായ ഗാന്ധിഭവന്
പ്രമുഖരുടെ പ്രശംസ

ജാതി, മത, വര്‍ഗ, ദേശ ഭേദമില്ലാതെ അശരണരായ എല്ലാവര്‍ക്കും അഭയവും പരിചരണവും നല്‍കുന്ന പത്തനാപുരത്തെ ഗാന്ധിഭവന് പ്രമുഖരുടെ പ്രശംസ. ശനിയാഴ്ച മാധ്യമ അവാര്‍ഡ് ദാനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖരാണ് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചത്.

ഗാന്ധിഭവന്റെ സാമൂഹിക സേവനരംഗത്തെ വലിയ പ്രവര്‍ത്തനങ്ങള്‍ താന്‍ മുമ്പും വന്നുകണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവതരിപ്പിച്ചത്. ഗാന്ധിഭവന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകള്‍ക്ക് സ്‌നേഹവും കരുതലുമാണ് ഏറ്റവും കൂടുതല്‍ വേണ്ടത്. അത് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അവരുടെ മുഖങ്ങളില്‍ തെളിഞ്ഞുകാണുന്ന സന്തോഷത്തില്‍നിന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ ലാഭമുണ്ടാക്കാനുള്ള ബിസിനസ്സല്ലെന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ് ജഡ്ജിമാര്‍ അടക്കമുള്ള പ്രമുഖര്‍ ഇതിന് പിന്തുണ നല്‍കുന്നതും സഹായമെത്തിക്കുന്നതുമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സ്‌നേഹവും കരുതലും പരിചണവും നല്‍കുന്ന സ്ഥാപനമാണിത്. ഉറ്റവരും ഉടയവരും ഉപേക്ഷിക്കന്നുവരെ സംരക്ഷിക്കുന്ന വലിയ സാമൂഹ്യ ബാധ്യതയാണ് ഗാന്ധിഭവന്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

സ്‌നേഹം മാത്രം പങ്കുവയ്ക്കുന്ന സ്‌നേഹരാജ്യമാണ് ഗാന്ധിഭവനെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങളെ പിന്‍തുടര്‍ന്ന്, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന മാതൃകാ സ്ഥാപനമാണ് ഗാന്ധിഭവനെന്ന് മാതൃഭൂമി മനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പ്രസ്താവിച്ചു. സ്വദേശാഭിമാനി പുരസ്‌കാരം ലഭിച്ച മാടവന ബാലകൃഷ്ണപിള്ളയെയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോന്നി സേവാകേന്ദ്രം പ്രസിഡന്റ് സി.എസ്. മോഹനനെയും ആദരിച്ചു.

                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: