Pages

Saturday, October 19, 2013

മകളെ വിറ്റ്‌ ഐഫോണ്‍ വാങ്ങി.

മകളെ വിറ്റ്ഐഫോണ്വാങ്ങി.

mangalam malayalam online newspaper             കുട്ടികള്‍ക്ക്‌ നേരെയുള്ള പീഡനങ്ങളുടെ കാലത്തിലൂടെയാണ്‌ കേരളം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ കേരളത്തെ പോലെ തന്നെ മക്കളോട്‌ ക്രൂരതകാട്ടുന്ന മാതാപിതാക്കളുടെ നാടായ ചൈനയില്‍ ദമ്പതികള്‍ ഐഫോണ്‍ വാങ്ങാനായി വിറ്റത്‌ സ്വന്തം മകളെ തന്നെ. ക്രൂരത നടത്തിയ മാതാപിതാക്കള്‍ ഇപ്പോള്‍ അഴിക്കുള്ളില്‍ ക്രിമിനല്‍ നടപടി നേരിടുകയാണ്‌.ഓണ്‍ലൈന്‍ വഴി തങ്ങളുടെ മൂന്നാമത്തെ മകളെയാണ്‌ ഇവ വില്‍പ്പന നടത്തിയത്‌. മകളെ ദത്തെടുക്കാനെത്തിയവര്‍ക്ക്‌ നല്‍കുകയും കുട്ടിക്ക്‌ വേണ്ടി പണം വാങ്ങുകയും ചെയ്‌ത മാതാപിതാക്കള്‍ക്കെതിരേ മനുഷ്യക്കടത്തിനാണ്‌ കേസെടുത്തത്‌. ലഭിച്ച പണം കുട്ടിയുടെ മാതാവ്‌ ഐഫോണ്‍ വാങ്ങാനായി ചെലവാക്കിയതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ ഇവര്‍ ഷൂസും മറ്റും വാങ്ങിയിട്ടുണ്ട്‌. തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ കുട്ടിക്ക്‌ ലഭിക്കട്ടെ എന്ന്‌ കരുതിയാണ്‌ അങ്ങിനെ ചെയ്‌തതെന്നാണ്‌ മാതാപിതാക്കളുടെ ഭാഷ്യം. അതേസമയം ദമ്പതികള്‍ എത്ര കൈപ്പറ്റിയെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഓണ്‍ലൈന്‍ പോസ്‌റ്റിംഗുകള്‍ പ്രകാരം 4,900 ഡോളറോ 8,200 ഡോളറോ കൈപ്പറ്റിയിരിക്കാമെന്നാണ്‌ സൂചന.

          ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ചൈനയില്‍ വലിയ പ്രചാരമാണ്‌ ഉള്ളത്‌. കഴിഞ്ഞ വര്‍ഷം ഐഫോണും ഐ പാഡും വാങ്ങാനായി യുവാക്കള്‍ കിഡ്‌നി വിറ്റ സംഭവം വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ്‌ ചൈനീസ്‌ വിപണിയിലേക്ക്‌ ഐഫോണ്‍ 5 എസ്‌ എത്തിയത്‌.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: