അക്രമത്തിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെയുണ്ടായ അക്രമത്തിലെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി നാലു പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. ധര്‍മ്മടം ലോക്കല്‍ സെക്രട്ടറി എന്‍.കെ രവി അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
അതേസമയം, മുഖ്യമന്ത്രിക്കു നേരെ ആദ്യം കല്ലെറിഞ്ഞയാളെ പോലീസ് തിരിച്ചറിച്ചു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ഇയാളെ കുറിച്ചുള്ള വിശദാംശം പോലീസ് പുറത്തുവിട്ടിട്ടില്ല. തലശേരിയിലെ പ്രദേശിക സിപിഎം നേതാവാണ് ഇയാളെന്നും ഡിവൈഎഫ്‌ഐ നേതാവാണെന്നും ജനപ്രതിനിധിയാണെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. ഇയാള്‍ എറിഞ്ഞ കല്ലാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മുഖ്യമന്ത്രിയ്ക്ക് പരുക്കേല്‍പ്പിച്ചത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രധാനപ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കല്ലേറിന്റെ കൂടുതല്‍ദൃശ്യങ്ങള്‍ പുറത്തുവന്നു:
കല്ലേറിന്റെ കൂടുതല്‍ദൃശ്യങ്ങള്‍ പുറത്തുവന്നു:
കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വേഗത കുറഞ്ഞപ്പോള്‍ വലതുവശത്തുളള ആള്‍ക്കൂട്ടത്തില്‍ നിന്ന് മഞ്ഞ ടീഷര്‍ട്ടിട്ട ഒരാള്‍ എറിഞ്ഞ കല്ല് വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്നത് വ്യക്‌തമാണ്. വലിയൊരു കല്ലാണ് ഗ്ലാസില്‍ പതിക്കുന്നത്. ഇതാവണം മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊണ്ടതെന്നാണ് നിഗമനം.സംഭവത്തിന്റെ വിശദമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നതോടെ പോലീസിന്റെ സുരക്ഷാവീഴ്‌ചയും രഹസ്യങ്ങള്‍ ചോരുന്നു എന്ന ആരോപണവും ശക്‌തിയാര്‍ജിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ പോയിരുന്ന പോലീസ് വാഹനങ്ങള്‍ ഒരു വലിയ വളവെത്തിയപ്പോള്‍ വേഗത കുറച്ചതോടെ മുഖ്യമന്ത്രിയുടെ വാഹനവും വേഗത കുറയ്‌ക്കുകയായിരുന്നു. ഈ അവസരം മുതലാക്കി വാഹനത്തിന് തൊട്ടടുത്തു നിന്നാണ് കല്ലേറു നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ റോഡിന്റെ ഒരു വശത്തുകൂടി സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ കല്ലെറിയുമ്പോള്‍ പോലീസിന് മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. ചിലര്‍ പ്ലാസ്റ്റിക് കവറിലും തുണിയിലും മറ്റും കല്ലുമായി എത്തിയിരുന്നതും വ്യക്തമാണ്
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment