Pages

Friday, October 25, 2013

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കണമെന്നു ഹൈക്കോടതി

കോലഞ്ചേരി പള്ളി തര്ക്കം

പരിഹരിക്കണമെന്നു ഹൈക്കോടതി

അനുരഞ്ജനത്തിലൂടെ കോലഞ്ചേരി പള്ളി തര്ക്കം പരിഹരിക്കണമെന്നു ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം പ്രശ്നങ്ങള്ഒത്തു തീര്ത്തില്ലെങ്കില്ഗുരുതരമായ പ്രത്യാഘാതങ്ങള്നേരിടേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രാര്ഥിക്കാന്മറ്റു പള്ളികളുണ്ടെന്നും പണമില്ലാത്ത പള്ളികളില്തര്ക്കങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സര്ക്കാരിന്റെ മധ്യസ്ഥതയില്ഒത്തുതീര്പ്പു ശ്രമങ്ങള്തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്ശം.അതേസമയം, പ്രശ്നപരിഹാരം സംബന്ധിച്ചു യാക്കോബായ, ഒാര്ത്തഡോക്സ് വിഭാഗങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്മുഖ്യമന്ത്രി വെവ്വേറെ ചര്ച്ചകള്നടത്തിയിരുന്നു. പള്ളിക്കു മുന്പിലെ സംഘര് ഭരിതമായ അന്തരീക്ഷം ലഘൂകരിക്കാന്കഴിഞ്ഞിട്ടുണ്ടെങ്കിലും ഇരുപക്ഷത്തിനും സ്വീകാര്യമായ ഒത്തുതീര്പ്പു വ്യവസ്ഥകളിലേക്കെത്താന്കഴിഞ്ഞിട്ടില്ല. എങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന നിലപാടിലെത്തിയത് ആശാവഹമാണെന്നു സര്ക്കാര്കരുതുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്ഡ് സെന്റ് പോള്സ് പള്ളി 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ജില്ലാക്കോടതി വിധി ഹൈക്കോടതി ശരിവച്ചതോടെയാണു തര്ക്കം വീണ്ടും സജീവമായത്. പള്ളിയില്ആരാധനാ സ്വാതന്ത്യ്രം ആവശ്യപ്പെട്ടു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്കാതോലിക്കാ ബാവായുടെ നേതൃത്വത്തില്യാക്കോബായ വിഭാഗം പള്ളിക്കു മുന്നില്പ്രാര്ത്ഥനാ യജ്ഞം ആരംഭിച്ചു. കോടതി വിധി നടത്തിത്തരണമെന്നാവശ്യപ്പെട്ടു ഒാര്ത്തഡോക്സ് വിഭാഗവും രംഗത്തുവന്നു.പ്രശ്ന പരിഹാരത്തിനു യാക്കോബായ വിഭാഗം മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ഏതാനും ദിവസം മുന്പു കോട്ടയത്ത് മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തിയിരുന്നു. സഭാ വിശ്വാസമനുസരിച്ചു തങ്ങള്ക്ക് ആരാധനാ സ്വാതന്ത്യ്രം ഉറപ്പുനല്കാന്കഴിയുന്നില്ലെങ്കില്വെവ്വേറെ സഭകളായി വീതംവച്ചു പിരിയാമെന്ന നിര്ദേശം അവര്മുന്നോട്ടുവച്ചിരുന്നു. പുതിയ പള്ളി നിര്മിക്കാന്കോലഞ്ചേരി പള്ളിയോടു ചേര്ന്ന് 80 സെന്റ് സ്ഥലം, പള്ളി നിര്മിക്കാനുള്ള പണം, കോലഞ്ചേരിക്കടുത്ത് കോട്ടൂര്പള്ളിയോടു ചേര്ന്നു രണ്ടേക്കര്സ്ഥലം എന്നിവയാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ആന്ഡ് സെന്റ് പോള്സ് സെമിത്തേരി പൊതുവായി ഉപയോഗിക്കാമെന്നും ചാപ്പലുകള്ഉള്പ്പെടെ പള്ളിയുടെ മറ്റു വസ്തുവകകളില്പിന്നീട് ചര്ച്ചയാവാമെന്നും യാക്കോബായ വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

എന്നാല്‍, ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തില്പള്ളിക്കു മുന്നില്പ്രാര്ത്ഥനാ യജ്ഞം നടക്കുമ്പോള്ചര്ച്ചകള്സാധ്യമല്ലെന്ന നിലപാടിലായിരുന്നു ഒാര്ത്തഡോക്സ് പക്ഷം. ഇതേത്തുടര്ന്ന് സര്ക്കാരിന്റെ അഭ്യര്ഥന മാനിച്ചു ശ്രേഷ്ഠ ബാവാ പന്തലില്നിന്നു ചാപ്പലിലേക്കു പ്രാര്ഥനാ യജ്ഞം മാറ്റി.തുടര്ന്ന് ഒാര്ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റ് ഫാ. ജോണ്സ് ഏബ്രഹാം കോനാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍, പള്ളി ട്രസ്റ്റികള്എന്നിവര്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തി. കോടതി വിധി നടപ്പായശേഷം സമാധാനപരമായ അന്തരീക്ഷം ഉണ്ടായാല്വിട്ടുവീഴ്ചകള്ക്കു തങ്ങള്തയാറാണെന്നു അവര്മുഖ്യമന്ത്രിയെ അറിയിച്ചതായാണു വിവരം. അനൌദ്യോഗികമായി മറ്റു തലങ്ങളിലും പ്രശ്ന പരിഹാരത്തിനു ശ്രമം തുടരുന്നുണ്ട്. ഇരു സഭകളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി ചര്ച്ച നടത്താനുള്ള സാഹചര്യം ഉടന്ഉണ്ടാവുമെന്നാണു പ്രതീക്ഷയെന്നു സര്ക്കാര്വൃത്തങ്ങള്സൂചിപ്പിച്ചു.

Prof. John Kurakar

No comments: